# ഗ്ലാമറസ് വേഷത്തില്‍ വര്‍ക്കല ബീച്ചില്‍ അമല പോള്‍- സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/amala-paul-instagram-post-viral-on-social-media
- Published: 2022-02-25T22:41:29+05:30
- Author: Gargi

തെന്നിന്ത്യന്‍ താരം അമല പോളിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള
നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍
കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ വര്‍ക്കല ബീച്ചില്‍
അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് അമല പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആരാധകരുമായി
പങ്കുവച്ചത്. കഴുത്തില്‍ രുദ്രമാലയും കൈയില്‍ ചരടുമെല്ലാം അമല പോള്‍ കെട്ടിയിട്ടുണ്ട്.
ചിത്രങ്ങളില്‍ അമലയെ കാണാന്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

https://www.instagram.com/p/CaZubKEvp9A/

2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതില്‍
ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴില്‍ വീരശേഖരന്‍, സിന്ധി സാമവേലി 
എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 2010 ല്‍ പുറത്തിറങ്ങിയ
തമിഴ് ചിത്രം ‘മൈന’ അമല പോളിന്റെ കരിയര്‍ മാറ്റിമറിച്ചു. വന്‍ ഹിറ്റായ ചിത്രത്തിലൂടെ
തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു.
പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
