# ചീങ്കണ്ണികള്‍ക്കൊപ്പം ഒരു അവധിക്കാലം; ചിത്രങ്ങളുമായി അമലാ പോള്‍

- Link: https://ml.b4blaze.com/film-news/amala-paul-throwback-pictures
- Published: 2022-03-13T19:57:01+05:30
- Author: Gargi

തെന്നിന്ത്യയിലെ നടി അമല പോളിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല സിനിമാ
വിശേഷങ്ങളും യാത്രാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പഴയ 
അവധിക്കാല ത്രോബാക്ക് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2019ല്‍ ഇന്തോനേഷ്യയിലെ
കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് ഇത്. ചീങ്കണ്ണികള്‍ക്കൊപ്പമുള്ള
ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/p/CbAS1oNN-21/?utm_source=ig_embed&ig_rid=7030cd09-cb0f-
4bde-b6d4-d90e13818b73

നായികയായി തിളങ്ങി നില്‍ക്കവെയാണ് അമല പോള്‍ സംവിധായകന്‍ എ എല്‍ വിജയിയെ വിവാഹം ചെയ്യുന്നത്.
എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി. ലാല്‍ ജോസ് ഒരുക്കിയ നീലത്താമര
എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍
താരം അഭിനയിച്ചു. മലയാളത്തില്‍ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത
വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
