# തീയറ്ററുകളിൽ വമ്പൻ ഹിറ്റായ അമരൻ ഒ ടി ടി യിലേക്ക്

- Link: https://ml.b4blaze.com/film-news/amaran-movie-will-releasing-on-ott-sivakarthikeyan-and-sai-pallavi-film
- Published: 2024-11-30T12:29:52+05:30
- Author: Shilpa

ശിവകാർത്തികേയൻ , സായിപല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജ്‌കുമാർ പെരിയസാമി 
സംവിധാനം ചെയ്ത ചിത്രമായ അമരൻ  ഡിസംബർ   5 ന്   ഒ ടി ടിയിൽ  റിലീസ്  ചെയ്യും   .

ഒക്ടോബർ  31നായിരുന്നു  ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത് .   സൈനികനായ മേജർ മുകുന്ദായി
ശിവകർത്തികേയനും , അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്ക വര്ഗീസ് ആയി  സായി പല്ലവിയും
പ്രേക്ഷക സ്വീകാര്യത നേടി . ഒരു പട്ടാളക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം .
ശിവകാർത്തികേയൻ നായക വേഷത്തിലെത്തുന്ന 21 മത്തെ സിനിമയെന്ന പ്രത്യേകതയും അമരനുണ്ട് .

![](https://i0.wp.com/s3.ap-southeast-1.wasabisys.com/b4blaze.com/2024/11/AMARAn-
ott-release.webp?resize=1200%2C628&ssl=1)

ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . രാഹുൽ ബോസ് ,  ഭുവൻ
അറോറ ,  ലല്ലു , ശ്യാം മോഹൻ ,,ശ്രീകുമാർ, ഗീത  കൈലാസം ,  ശ്യാമ പ്രസാദ് തുടങ്ങിയവരാണ്
മറ്റു കഥാപാത്രങ്ങൾ . ധീരനായ മേജർ മുകുന്ദിൻറെ ജീവിതം ഇരുകൈയ്യും നീട്ടി പ്രേക്ഷകർ 
സ്വീകരിച്ചു .  ശിവകാർത്തികേയൻ , സായ്‌പല്ലവി എന്നിവവർ നായികാ- നായകൻ ആയി എത്തുന്ന 
ആദ്യ സിനിമയായിരുന്നു അമരൻ . ആഗോള ബോക്സ് ഓഫീസിൽ 320 കോടി നേടി ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല ശിവകാർത്തികേയന്റെ കരിയർ ബേസ്ഡ് സിനിമ കൂടിയായി രാജ് കുമാർ പെരിയസാമി സംവിധാനം
ചെയ്ത അമരാൻ’. തീയേറ്ററിൽ മികച്ച വിജയം നേടിയ ഈ ചിത്രം  ഒ ടി ടിയിലും വൻ വിജയം നേടുമെന്ന്
പ്രതീക്ഷിക്കാം. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
