# ഗോകുല്‍ സുരേഷ് ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/ambalamukkile-viseshngal-movie-release-date
- Published: 2023-03-07T20:32:02+05:30
- Author: Gargi

ഗോകുല്‍ സുരേഷ് പ്രധാന വേഷത്തിലെത്തി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ‘അമ്പലമുക്കിലെ
വിശേഷങ്ങള്‍’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിത്തിന്റെ മോഷന്‍ പോസ്റ്ററും, ഒരു ഗാനവും
ഇതിനോടകം പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍
അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ambalamukile-visheshangal.
jpg?resize=1248%2C650&ssl=1)

ചന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ
കഥയും തിരക്കഥയും ഉമേഷ് കൃഷ്ണനാണ് എഴുതുന്നത്. ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,
മേജര്‍ രവി, ഗണപതി, ബിജുക്കുട്ടന്‍, സുദീര്‍കാരമന എന്നിവര്‍ പ്രാധാന വേഷത്തില്‍ എത്തുന്നു.

മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി, ഉല്ലാസ് പന്തലം, 
അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, മറീന മൈക്കിള്‍, സോനാ നായര്‍, ശ്രേയാണി,
ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു
പ്രമുഖ താരങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ambalamukkile-viseshangal.
jpg?resize=1436%2C1320&ssl=1)

ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍- മുരളി
ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍
രാജ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് -ജോഷ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്- വിനോദ് 
ലാല്‍ മീഡിയ.
