# ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ച്; ശ്രദ്ധേയമായി അമേയയുടെ കുറിപ്പ്

- Link: https://ml.b4blaze.com/film-news/ameya-mathew-instagram-post-viral-on-social-media
- Published: 2022-06-02T18:43:02+05:30
- Author: Gargi

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളില്‍
മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളില്‍ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടിമാരിലൊരാളാണ്
അമേയ. നടിയെന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം തിളങ്ങി നില്‍ക്കുന്നുണ്ട്. കരിക്ക്
എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരിയലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ ആദ്യമായി പിടിച്ചെടുത്തത്.

![Ameya Mathew1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Ameya-
Mathew1.jpg?resize=1440%2C1800&ssl=1)

Ameya Mathew

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ക്യാപ്ഷന്‍
ക്വീന്‍ എന്ന പേരിലാണ്. കാരണം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്ക്
നല്‍കുന്ന ക്യാപ്ഷന്‍ തികച്ചും വെറൈറ്റിയായിരിക്കും.

![ameya karikk](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-
karikk.jpg?resize=696%2C870&ssl=1)

താരം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ 500 K ഫോളോവേഴ്‌സ് തികഞ്ഞതിന്റെ
സന്തോഷം പങ്കു വെച്ചിരുന്നു. അഞ്ഞൂറാന്‍ എന്ന് ക്യാപ്ഷന്‍ നല്‍കി കിടിലന്‍ ബോള്‍ഡ് 
ഫോട്ടോ താരം പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍
പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍
ആണ് മെസോപെട്ടോമിയന്‍ സംസ്‌കാരത്തിന്റെ ബാക്കി പത്രമെന്നപോലെ തിരുവനന്തപുരത്തെ ചരിത്രങ്ങളുറങ്ങുന്ന
മണ്ണില്‍ മറ്റൊരു പെണ്‍കുട്ടികൂടി ജനിച്ചുവീണത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/ameya-3.jpg?resize
=696%2C867&ssl=1)

മാത്യു – സുജ ദമ്പതികളുടെ ആവശ്യപ്രകാരം അംബരചുംബിയായൊരു ആശുപത്രിയില്‍ ഡോ. സ്പില്‍ബര്‍ഗ്
ആയിരുന്നു ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിന് മുന്‍കൈ എടുത്തത്. ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക്
പോസ് ചെയ്യുന്ന കൊച്ചിനെ കണ്ടുകൊണ്ട് ഞാനെന്റെ യാത്ര തുടര്‍ന്നുവെന്നായിരുന്നു നടിയുടെ
കുറിപ്പ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Ameya Mathew (@ameyamathew)](https://www.instagram.com/p/CeTPy3YvmMP/?utm_source=ig_embed&utm_campaign=loading)
