# ‘ഡൈവോഴ്സ് എപ്പോഴാ’!! ചൊറിയാന്‍ വന്ന അമ്മാവന് കണക്കിന് കൊടുത്ത് അമേയ

- Link: https://ml.b4blaze.com/film-news/ameya-mathew-viral-comment-replay
- Published: 2024-05-02T23:29:36+05:30
- Author: Anu

സോഷ്യല്‍ മീഡിയയിലെ ഏറെ ആരാധകരുള്ള താരമാണ് നടി അമേയ മാത്യു. സോഷ്യലിടത്ത് സജീവമായ 
താരം പങ്കിടുന്ന വീഡിയോകളും റീലുകളുമെല്ലാം വൈറലാകാറുണ്ട്. കരിക്ക് വെബ് സീരീസിലൂടെയാണ്
അമേയ ശ്രദ്ധേയയായത്. പിന്നീട് ആട് 2, ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും
ശ്രദ്ധേയമായ വേഷങ്ങളിലെത്തി.

അമേയ ഇപ്പോള്‍ ഭര്‍ത്താവ് കിരണിനൊപ്പം വിദേശത്താണ് താമസം. കിരണിന്റെ അരികിലേക്ക് പോകുന്നതിനെക്കുറിച്ചൊക്കെ
അമേയ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. വിദേശത്തു നിന്നും നിരന്തരം വീഡിയോകളും ചിത്രങ്ങളുമെല്ലാം
അമേയ പങ്കിടാറുണ്ട്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അമേയയുടെ
വീഡിയോകളിലെല്ലാം കിരണും സ്ഥിര സാന്നിധ്യമാണ്.
  അതിനിടെയാണ് ഒന്നിച്ചുള്ള വീഡിയോയ്ക്ക്
മോശം കമന്റിട്ടയാള്‍ക്ക് അമേയ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. ഡൈവോഴ്സ് എപ്പോഴാ എന്നായിരുന്നു
ഒരാള്‍ കമന്റിട്ടത്. പിന്നാലെ തന്നെ അമേയയുടെ കിടിലന്‍ മറുപടിയുമെത്തി.  എക്സ്ട്രീം
നെഗറ്റീവോളി സ്പോട്ടഡ്. എന്താ അമ്മാവാ അമ്മാവന്റെ പ്രശ്നം എന്നായിരുന്നു അമേയ മറുപടിയായി
കുറിച്ചത്. അതോടെ കമന്റിട്ടയാള്‍ ഗത്യന്തരമില്ലാതെ കമന്റ് മുക്കി രക്ഷപ്പെട്ടു. പക്ഷെ
അമേയ ആളെ വിട്ടില്ല. കമന്റിന്റേയും തന്റെ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു
കൊണ്ട് അമേയ വീണ്ടും പ്രതികരിച്ചു. എന്തേ അമ്മാവ കമന്റ് ഡിലീറ്റ് ആക്കി പോയത്. ഷോ കഷ്ടായിപ്പോയി
എന്നാണ് അമേയ കുറിച്ചത്. എന്തായാലും അമേയയുടെ കിടിലന്‍ പ്രതികരണത്തിന് കൈയ്യടിയ്ക്കുകയാണ്
ആരാധകലോകം.
