# ‘പ്രായമായി തടിയുള്ള ആക്ടർ, അവൾക്ക് ഒരു വിലയും ഉണ്ടായിരുന്നില്ല’; പിന്നെ കണ്ടത്, തുറന്ന് പറഞ്ഞ് അമിത് ചക്കാലക്കൽ

- Link: https://ml.b4blaze.com/film-news/amit-chakalakal-about-mohanlal
- Published: 2023-12-17T23:43:35+05:30
- Author: Gargi

തന്റെ അഭിനയ മികവ് കൊണ്ട് ആരെയും തന്നിലേക്ക് വലിച്ചടിപ്പിക്കുന്ന നടനാണെന്ന് മോഹൻലാലിന്
കുറിച്ച് പലരും പറയാറുണ്ട്. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് നടൻ അമിത് ചക്കാലക്കൽ പറഞ്ഞ
കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമക്കിടെ
സംഭവിച്ച കാര്യങ്ങളാണ് അമിത് ചക്കാലക്കൽ വെളിപ്പെടുത്തിയത്. ആക്ട് ചെയ്ത് ഒരാളെ ഫാൻ
ആക്കുന്ന മോഹൻലാലിനെയാണ് സെറ്റിൽ കാണാൻ സാധിച്ചതെന്നാണ് അമിത്തിന്റെ വാക്കുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/mohanlal-1-1.jpg?
resize=811%2C614&ssl=1)

“സെറ്റിൽ ഒരു നോർത്ത് ഇന്ത്യക്കാരി ഉണ്ടായിരുന്നു. പുള്ളിക്കാരി പ്രോസ്തെറ്റിക് മേക്കപ്പ്
ആർട്ടിസ്റ്റാണ്. നല്ല സുന്ദരിയാണ് അവർ. സെറ്റിൽ അവർ ഭയങ്കര ആറ്റിറ്റ്യൂഡിൽ നിൽക്കുകയാണ്.
ലാലേട്ടൻ അഭിനയിക്കാൻ വരികയാണ്. ഇവളെ സംബന്ധിച്ചിടത്തോളം പുള്ളിക്കാരൻ പ്രായമായിട്ടുള്ള
തടിയുള്ള ആക്ടർ ആണ്. ലാലേട്ടന് പുള്ളിക്കാരി വലിയ വിലയൊന്നും കൊടുത്തിട്ടില്ലെന്ന് 
കാണുമ്പോൾ തന്നെ മനസിലാകും. അദ്ദേഹം വന്ന് പെർഫോമൻസ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും അവർ 
കൂളിം​ഗ് ​ഗ്ലാസൊക്കെ ഊരിവച്ചിട്ട് നോക്കി നിൽക്കയാണ്. അതായത്, ആ സെറ്റിലെ തന്നെ ആളെ
ലാലേട്ടൻ ഫാൻ ആക്കി മാറ്റുകയാണ്. ആക്ട് ചെയ്ത് ഒരാളെ ഫാൻ ആക്കുക എന്ന് പറയില്ലേ. അതാണ്
അത്. ലാലേട്ടന്റെ രണ്ട് പടങ്ങൾ കണ്ട് കഴിഞ്ഞാൽ ആ വലയത്തിൽ നമ്മൾ വീണ്ട് പോകും. അതവരുടെ
ഒരു മാജിക് ആണ്”, എന്നായിരുന്നു അമിത് ചക്കാലക്കലിന്റെ വാക്കുകൾ.
