# ജയയെ വിവാഹം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

- Link: https://ml.b4blaze.com/film-news/amitabh-bachchan-about-his-marriage
- Published: 2022-11-17T11:40:12+05:30
- Author: Ajay

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. തങ്ങളുടെ അൻപതാം വിവാഹവാർഷികം
ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള
കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ബിഗ് ബിയായ അമിതാഭ് ബച്ചൻ. കോൻ
ബനേഗ ക്രോർപതി എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bachan-6.jpg?resize
=1280%2C720&ssl=1)

കോൻ ബനേഗ ക്രോർപതി രാജസ്ഥാൻ സ്വദേശിയായ പ്രിയങ്ക മഹർഷി എന്ന ബ്യൂട്ടീഷനൊപ്പം പരിപാടി
അവതരിപ്പിക്കുമ്പോഴാണ് ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള കാരണം പറഞ്ഞത്. മറ്റൊന്നുമല്ല‘
താൻ ജയയെ വിവാഹം കഴിക്കാനുള്ള കാരണങ്ങളിലൊന്ന് അവരുടെ നീണ്ട മനോഹരമായ മുടിയായിരുന്നു
എന്നാതാണ് ബിഗ് ബി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/bachan-7.jpg?resize
=1280%2C720&ssl=1)

ബിഗ് ബി പറയുന്നത് സ്ത്രീകൾ മുടി വെട്ടുന്നത് തനിക്ക് ഇഷ്ടമല്ല എന്നാണ്. തനിക്ക് നീണ്ട
മുടിയാണ് ഇഷ്ടമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞു. നന്നായി വളരുന്ന മുടിയാണേൽ വെട്ടേണ്ട
കാര്യമില്ല എന്നാണ് ബച്ചൻ പറഞ്ഞത്.1973 ജൂൺ മൂന്നിനാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളായ
അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായത്. ഇവർ രണ്ട് മക്കളുണ്ട് നടനായ അഭിഷേക് ബച്ചനും,
ശ്വേതാ ബച്ചനും.
