# അച്ഛന്‍ അമ്മയെ വിദഗ്ദ്ധമായി പറ്റിച്ചു, തുറന്ന് പറഞ്ഞ് സാറ അലി ഖാന്‍

- Link: https://ml.b4blaze.com/film-news/amrita-sing-saif-alikhan-sara-old-story
- Published: 2021-10-05T19:49:29+05:30
- Author: Rahul

സെയ്ഫ് അലിഖാന്റെയും അമൃതസിംഗിന്റേയും ഒരു കുസൃതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സാറ അലിഖാന്‍.
സാറയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/sara.jpg?resize=
960%2C540&ssl=1)

സാറയുടെ വാക്കുകള്‍ – എന്റെ അച്ഛനും അമ്മയും വിവാഹിതരായിരുന്ന സമയത്താണ്. ഒരിക്കല്‍
തങ്ങളുടെ സുഹൃത്തായ നീലു മര്‍ച്ചന്റിനെ മുഖത്ത് ബൂട്ട് പോളിഷ് തേച്ച് പേടിപ്പിക്കാന്‍
പദ്ധതിയിട്ടു.
 പക്ഷെ അവസാന നിമിഷം അച്ഛന്‍ പിന്മാറി. അദ്ദേഹം അമ്മയെ നീലുവിന്റെ മുറിയിലേക്ക്
തള്ളി വിട്ടു. ആ സമയത്ത് നീലു തന്റെ ഭര്‍ത്താവിനൊപ്പം മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
ഒച്ച കേട്ട് അവര്‍ എഴുന്നേറ്റപ്പോള്‍ മുഖത്ത് പോളിഷ് തേച്ച് നില്‍ക്കുകയാണ് അമ്മ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/saaa.jpg?resize=
960%2C540&ssl=1)

ആളെ മനസിലാകാതെ നീലുവിന്റെ ഭര്‍ത്താവ് തോക്ക് എടുത്ത് ചൂണ്ടി. അതോടെ ഇത് ഞാനാണ് എന്ന്
പറഞ്ഞ് അമ്മ നിലവിളിക്കുകയായിരുന്നു. സാറ പറയുന്നു. രസകരമായ ഈ കഥ പറഞ്ഞതിന് പിന്നാലെ
ഒരിക്കല്‍ ഇതേ പണി തനിക്കും ആര്‍ക്കെങ്കിലും കൊടുക്കണമെന്നും സാറ പറഞ്ഞു.

 
