# അമൃത സുരേഷ് അഭിനയരംഗത്തേക്ക്, അരങ്ങേറ്റം വിജയ് ബാബുവിനൊപ്പം ?

- Link: https://ml.b4blaze.com/film-news/amrita-suresh-act-in-films
- Published: 2021-10-11T16:11:42+05:30
- Author: Rahul

റിയാലിറ്റിഷോയിലൂടെ പ്രേക്ഷകപ്രീതി നേടി പിന്നണി ഗാനരംഗത്തേക്കെത്തിയ ഗായികയാണ് അമൃത
സുരേഷ്.
 പിന്നീട് നടന്‍ ബാലയുമായി നടന്ന വിവാഹവും വിവാഹമോചനവുമൊക്കെ വലിയ വാര്‍ത്തകള്‍
സൃഷ്ടിച്ചിരുന്നു. എന്തായാലും വിവാഹമോചനത്തിന് ശേഷം സിംഗിള്‍ പേരന്റായി മകള്‍ പാപ്പുവിനൊപ്പമാണ്
അമൃത മുഴുവന്‍ സമയവും.

 ഇപ്പോഴിതാ, അമൃതസുരേഷ് ഗായികയില്‍ നിന്നും അഭിനേത്രി എന്ന നിലയിലേക്ക് ചുവട് മാറ്റാന്‍
ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് 
നടന്ന ഒരു അഭിമഉഖത്തില്‍ അഭിനയത്തെകുറിച്ച് ഒരു ചെറിയ പഠനം നടത്തിയിരുന്നുവെന്ന് താരം
സൂചിപ്പിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/amrita-with-daughter.
jpg?resize=960%2C540&ssl=1)

കുറേ അവസരങ്ങള്‍ നേരത്തെയും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയതെന്നും
അമൃത സുരേഷ് വ്യക്തമാക്കി. എന്നാല്‍ സിനിമയേതെന്ന് യാതൊരു സൂചനയും അമൃത നല്‍കിയിട്ടില്ല.
എന്നാല്‍ വിജയ് ബാബുവിന്റെ സിനിമയിലൂടെയായിരിക്കും അമൃതയുടെ അരങ്ങേറ്റമെന്നും സോഷ്യല്‍
മീഡിയ പ്രവചിക്കുന്നുണ്ട്.
 മകള്‍ പാപ്പുവിന് ഒരു ആക്ടിവായ അമ്മയുടേയും അച്ഛന്റേയും
റോള്‍ ഒരു പോലെ ചെയ്യുകയാണെന്നും അമൃത വ്യക്തമാക്കി.
