# ഇപ്പോള്‍ ആ ഒരു ആഗ്രഹമുണ്ട്, വെളിപ്പെടുത്തി അമൃത സുരേഷ്

- Link: https://ml.b4blaze.com/film-news/amrita-suresh-reveal-her-dream
- Published: 2021-10-29T11:17:02+05:30
- Author: Rahul

പാട്ട് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പ്രിയഗായികയാണ് അമൃത സുരേഷ്.
നടന്‍ ബാലയുമായി പ്രണയത്തിലായ അമൃത വിവാഹം കഴിക്കുകയും എന്നാല്‍ അവര്‍ വേര്‍പിരിയുകയും
ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത സുരേഷ്. തന്റേയും
കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് അമൃതയും
സഹോദരി അഭിരാമിയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. അമൃതയുടെ മുന്‍ഭര്‍ത്താവ് ബാല
വിവാഹിതനായതോടെ അമൃതയുടെ വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ ഏറെ ആരാധകരും അന്വേഷിക്കുന്നത്.
എന്നാല്‍, അമൃത തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/amrita-su.jpg?resize
=960%2C540&ssl=1)

**അമൃതയുടെ വാക്കുകള്‍,**

ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. മുന്‍പും അവസരങ്ങള്‍ വന്നിരുന്നു.
എന്നാല്‍ അന്ന് ആഗ്രഹം ഇല്ലാതിരുന്നതിനാല്‍ അവയെല്ലാം വേണ്ട എന്ന് വക്കുകയായിരുന്നുവെന്നും
താരം പറഞ്ഞു. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമയിലേക്ക് അവസരം വന്നിരുന്നു. അന്ന്
പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു ഇഷ്ടം
തോന്നുന്നുണ്ട്.
 അതിനിടയില്‍ ഇപ്പോള്‍ പുതിയ ചില അവസരങ്ങള്‍ വരുന്നുണ്ട്. ഇതോടെ ഒരു
തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ്
താരം പറഞ്ഞത്. ആക്ടിങ് ട്രെയിനിങ്ങിന് പോയിരുന്നുവെന്നും ഇനി ഒരു ഓഫര്‍ വന്നാല്‍ ഒരിക്കലും
വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു. ആക്ടിങ് ട്രെയിനിങ്ങിന് പോയതോടെ
ഒരു സിനിമ കാണുമ്പോള്‍ അതെല്ലാം സൂക്ഷ്മമായി നോക്കാറുണ്ട്. ഒരു പുതിയ മേഖലയിലേക്ക് 
പോകുമ്പോള്‍ ഒന്നും അറിയാതെ പോകുന്നത് ശരിയല്ല. അതുകൊണ്ടാണ് ആക്ടിങ് ക്ലാസ്സില്‍ പോയത്.

 

 

 
