# പാവങ്ങളുടെ ദീപിക പദുക്കോണ്‍!!! ക്യാപ്ഷന്‍ പ്ലീസ്  സെല്‍ഫിയുമായി അമൃത സുരേഷ്!

- Link: https://ml.b4blaze.com/film-news/amritha-suresh-new-selfie-viral
- Published: 2022-09-20T20:52:59+05:30
- Author: Anu

ഗായികയായും സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഭാര്യയായും വാര്‍ത്തകളില്‍ നിറഞ്ഞ് 
നില്‍ക്കുകയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായി വിവാഹബന്ധം വേര്‍പ്പടുത്തിയ ശേഷമാണ് ഗോപി
സുന്ദറിനെ അമൃത ജീവിതത്തിലേക്ക് കൂട്ടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ഗോപി 
സുന്ദറിനൊപ്പമുള്ള പ്രണയാര്‍ദ്ര നിമിഷങ്ങള്‍ എപ്പോഴും പങ്കുവക്കാറുണ്ട്.

അടുത്തിടെ താരങ്ങള്‍ പട്ടായയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലായിരുന്നത്. അതീവ
ഗ്ലാമറസ് ലുക്കിലുള്ള അമൃതയുടെ ചിത്രങ്ങള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
  
ഇപ്പോഴിതാ അമൃത പങ്കുവച്ച സെല്‍ഫിയാണ് വൈറലാകുന്നത്. ക്യാപ്ഷന്‍ പ്ലീസ് എന്ന് തലക്കെട്ട്
നല്‍കിയാണ് സെല്‍ഫി അമൃത പങ്കുവച്ചിരിക്കുന്നത്. പാവങ്ങളുടെ ദീപിക പദുക്കോണ്‍ എന്നൊക്കെയാണ്
കമന്റുകള്‍ നിറയുന്നത്.

പട്ടായ ഡയറീസ് എന്ന് തലകെട്ട് നല്‍കിയാണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ കപ്പിള്‍ ചിത്രങ്ങള്‍
പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്‌സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.
ഫോട്ടോ പങ്കുവെച്ചപ്പോള്‍ കമന്റ് ബോക്‌സ് ഓണ്‍ ആയിരുന്നു. പിന്നീടാണ് വിമര്‍ശനം നിറഞ്ഞതോടെ
ഇരുവരും അത് ഓഫാക്കുകയായിരുന്നു. പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സായിരുന്നു അമൃതയുടെ
വേഷം.
  ഗോപി സുന്ദര്‍ ജീവിതത്തിലേക്ക് എത്തിയതോടെ യാത്രകളും പാട്ടും പരിപാടികളുമായി
അമൃത ജീവിതം ആഘോഷമാക്കുകയാണ്. ഇരുവരും കഴിഞ്ഞ ദിവസം വരെ വിദേശത്ത് മ്യൂസിക്ക് പരിപാടികളുമായി
തിരക്കിലായിരുന്നു.

ഗോപി സുന്ദറിനൊപ്പം കഴുത്തില്‍ പൂമാലയിട്ട് പഴനി ക്ഷേത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോ
പങ്കിട്ടാണ് താരങ്ങള്‍ വിവാഹിതരായത് അറിയിച്ചത്. ഹസ്‌ബെന്റ് എന്നുപറഞ്ഞാണ് അമൃത ഫോട്ടോ
പങ്കുവച്ചിരുന്നത്.
  അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഗോപി സുന്ദറിന് ആദ്യ
ഭാര്യ പ്രിയയില്‍ മുതിര്‍ന്ന രണ്ട് ആണ്‍മക്കളുണ്ട്. ശേഷം ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം
വര്‍ഷങ്ങളായി ലിവിങ് ടുഗെതര്‍ ആയിരുന്നു. അതിന് ശേഷമാണ് അമൃതയോട് പ്രണയം പറഞ്ഞ് ഇരുവരും
ഒന്നിച്ചത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ നിറയുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ്
ഇരുവരും വ്യക്തമാക്കിയത്.
