# അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദറിന്റെ ആശംസകൾ ഇല്ല

- Link: https://ml.b4blaze.com/film-news/amrutha-birthday-wishes
- Published: 2023-08-03T08:45:26+05:30
- Author: Devika

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അമൃത സുരേഷ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം താരം
ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ പല തരത്തിൽ ഉള്ള ഗോസിപ്പുകളും അമൃതയുടെ പേരിൽ പ്രചരിച്ചിരുന്നു. എന്നാൽ
അതിനോട് ഒന്നും ഒരിക്കൽ പോലും അമൃത പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ 
കുറച്ച് ദിവസങ്ങളായി അമൃതയും ഗോപി സുന്ദറും തമ്മിൽ പിണക്കത്തിൽ ആണെന്നും ഇരുവരും പിരിയാൻ
പോകുന്നു എന്നും തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അധികം വൈകാതെ ഈ പ്രചാരണം
അവസാനിപ്പിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/amrutha-suresh-about-
news.jpg?resize=800%2C450&ssl=1)

അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഗോപി സുന്ദർ ഈ ഗോസിപ്പുകൾക്ക് ഒക്കെ
മറുപടി നൽകിയത്. അതോടെ ഇരുവരും പിരിയുന്നു എന്ന വാർത്തയ്ക്ക്അ വസാനമായിരുന്നു. എന്നാൽ
ഇപ്പോൾ വീണ്ടും ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്. കാരണം അമൃതയുടെ 
പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. അമൃത തന്റെ മുപ്പത്തി മൂന്നാം പിറന്നാൾ ആണ് കഴിഞ്ഞ
ദിവസം ആഘോഷിച്ചത്. അമൃതയുടെ സഹോദരി അഭിരാമി ഉൾപ്പെടെ നിരവധി പേരാണ് അമൃതയ്ക്ക് ആശംസകൾ
നേർന്നു കൊണ്ട് എത്തിയത്. എന്നാൽ അമൃതയ്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു പോസ്റ്റും ഗോപി
സുന്ദർ പങ്കുവെച്ചിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/amrutha-gopi-12.
jpg?resize=615%2C611&ssl=1)

ഇതോടെ ആണ് ഗോസിപ്പുകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ
ഇല്ലാതാക്കാനും ചോദ്യം ചോദിക്കുന്നവരുടെ വാ അടപ്പിക്കാനും വേണ്ടി മാത്രമാണോ അമൃതയുമൊത്തുള്ള
ഒരു ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അതെ സമയം
ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ അമൃത ആശംസകളുമായി എത്തുകയും പിറന്നാൾ ഗംഭീരമായി
ആഘോഷിക്കുകയുംചെയ്തിരുന്നു. ആ സ്ഥാനത്ത് ആണ് ഇപ്പോൾ അമൃതയ്ക്ക് ഒരു ആശംസകൾ പോലും ഗോപി
സുന്ദർ നേരാതെ ഇരിക്കുന്നത്.
