# മകൾ നിസ്സാരയല്ല, അമൃതയുടെ മകൾ പാപ്പുവിന്റെ പുത്തൻ വീഡിയോയ്ക്ക് ആശംസകളുമായി ആരാധകർ

- Link: https://ml.b4blaze.com/film-news/amrutha-daughter-new-youtube-video
- Published: 2020-10-23T20:08:46+05:30
- Author: Rahul

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്, അമൃതയുടെ സഹോദരി അഭിരാമിയെയും
ഇപ്പോൾ പ്രേക്ഷർക്ക് നന്നായി അറിയാം, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് അമൃതയും
അഭിരാമിയും എത്താറുണ്ട്. ഇവരുടെ മകൾ പാപ്പുവും പ്രേക്ഷർക്ക് വളരെ പരിചിതമാണ്.   പാപ്പുവിന്റെ
പിറന്നാള്‍ അടുത്തിടെ അമൃതയും കുടുംബവും ആഘോഷിച്ചിരുന്നു. അന്ന് അതിന്റെ ചിത്രങ്ങളെല്ലാം
അമൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം പാപ്പുവിന്റെതായി 
പുറത്തിറങ്ങിയ പുതിയ യൂടൂബ് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഏട്ട് വയസുകാരിയായ പാപ്പു
ഇപ്പോള്‍ യൂടൂബ് വ്‌ളോഗര്‍ കൂടിയാണ്.
  ഇത്തവണ അമ്മമ്മയ്‌ക്കൊപ്പമുളള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ്
പാപ്പു യൂടൂബില്‍ എത്തിയത്. രണ്ട് പേരും ചേര്‍ന്ന് ഒരു സാന്‍ഡ്വിച്ച്‌ ഉണ്ടാക്കുന്നതിന്റെ
വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. വീഡിയോ കണ്ട് അമൃതയെയും അഭിരാമിയെയും കടത്തിവെട്ടുന്ന
അവതരണമാണ് പാപ്പുവിന്റെത് എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് അവന്തികയുടെ വീഡിയോ
സോഷ്യല്‍ മീഡിയയില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ബിഗ് ബോസിന് മുന്‍പ് അമൃതംഗമയ ബാന്‍ഡുമായും
സജീവമായിരുന്ന താരങ്ങളാണ് അമൃതയും അഭിരാമിയും. അമൃത പാട്ടിലാണ് തിളങ്ങിയതെങ്കില്‍ അഭിരാമി
നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച
മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും.  2010ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. നാല്
വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ്
ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്.
