# ‘ഇറങ്ങി പോടീ..’ ഡേ ഇന്‍ മൈ ലൈഫിന് ഇടയില്‍ അമൃത നായര്‍ക്ക് കിട്ടിയ പണി

- Link: https://ml.b4blaze.com/film-news/amrutha-nair-day-in-my-life-video-viral
- Published: 2022-02-21T18:40:42+05:30
- Author: Gargi

സീരിയല്‍ താരം അമൃത നായരുടെ ഡേ ഇന്‍ മൈ ലൈഫ് വൈറലാകുന്നു. ‘ഹൃദയം സിനിമ കാണാന്‍ പോയി
തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് ഉണരാനും വൈകിയെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 
പിന്നീട് ഉറങ്ങാന്‍ പോകുന്നത് വരെയുള്ള വിശേഷം വീഡിയോയില്‍ കാണാം. അനിയനൊപ്പമുള്ള കോമ്പിനേഷന്‍
സീന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/amrutha-2.jpg?resize
=700%2C525&ssl=1)

12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോള്‍‘
ഇറങ്ങി പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ കാണാം. പിന്നീട് വണ്ടി കഴുകുന്ന
ഇടത്ത് നിന്ന് രണ്ട് പേരും തല്ല് കൂടുന്നതും രസകരമാണ്. നിനക്കിട്ട് ഒരു പണി തരാം എന്ന്
പറഞ്ഞ് അനിയന്‍ ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുന്നത്. പിന്നെ രണ്ടുപേരും
വെള്ളം കൊണ്ട് അടിയായിരുന്നു. അമൃതയുടെ ആരാധകരെന്തായാലും വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/amrutha.jpg?resize
=680%2C510&ssl=1)

കുടുംബ വിളക്ക് സീരിയലിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. സീരിയലില്‍
നിന്നും പിന്മാറിയ താരം ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ സജീവമാണ്. യൂട്യൂബിലൂടെ സ്ഥിരം
വീഡിയോകളും അമൃത പങ്കുവയ്ക്കാറുണ്ട്.
