# ഒടുവില്‍ അമൃത സുരേഷ് അത് തീരുമാനിച്ചു..! ഈ മാറ്റം നല്ലതിന് എന്ന് ആരാധകരും

- Link: https://ml.b4blaze.com/film-news/amrutha-sharing-a-happy-news
- Published: 2022-01-08T15:07:53+05:30
- Author: Rahul

ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച
ഗായികയാണ് അമൃത സുരേഷ്. സിനിമാ ഗാനങ്ങളും അമൃതയുടെ മധുര ശബ്ദത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്.
റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടന്‍ ബാലയുമായുള്ള
വിവാഹത്തിന് അമൃത ഒരുങ്ങിയത്. എന്നാല്‍ ഇവരുടെ വിവാഹ ജീവിതം പരാജയമായിരുന്നു. ബന്ധം
വേര്‍പെടുത്തി കഴിയുന്ന നടന്‍ ബാലയ്ക്ക് ഇപ്പോള്‍ മറ്റൊരു ഭാര്യയുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/amrutha-suresh-300x169.
jpg?resize=914%2C515&ssl=1)

അമൃത തന്റെ മകള്‍ പാപ്പുവിനൊപ്പവും അച്ഛന്‍, അമ്മ, സഹോദരി അഭിരാമി എന്നിവര്‍ക്കൊപ്പവും
വളരെ സന്തോഷത്തോടെ ജീവിച്ചു വരികയാണ്. നേരത്തെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും
സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളില്‍
സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അമൃതയ്ക്കും
സഹോദരി അഭിരാമിയ്ക്കും ഒരു മ്യൂസിക് ബാന്‍ഡും ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ 
നടക്കാന്‍ പോകുന്ന പുതിയൊരു സന്തോഷ വാര്‍ത്തയുമായാണ് അമൃത ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/amrutha-300x169.
jpg?resize=879%2C495&ssl=1)

അമൃത പുതിയതായി ഒരു വീട് വാങ്ങിയ വിശേഷമാണ് താരം പറയുന്നത്. വീടിന്റെ കുറച്ചു ജോലികള്‍
നടക്കുകയാണെന്നും പഴയ വീട്ടില്‍ നിന്ന് ഷിഫ്റ്റിങ് അടക്കം നടന്നുവരികയാണെന്നും അമൃത
പറയുന്നു. അമൃതയുടെ അമ്മയെയും മകളെയും വീഡിയോയില്‍ കാണുന്നുണ്ട്. അതെല്ലാം ചേര്‍ത്ത്
ഒരു പുതിയ വീഡിയോയും ആയി ആരാധകര്‍ക്ക് മുന്നില്‍ വൈകാതെ എത്തും എന്നും താരം പ്രേക്ഷകര്‍ക്ക്
ഉറപ്പ് നല്‍കിയിരിക്കുകയാണ്.
