# അമൃതയെ ചേര്‍ത്തു പിടിച്ച് നവ്യ..! നല്ല കൂട്ടാണല്ലോ എന്ന് ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/amrutha-shres-a-pic-with-navya-nair
- Published: 2022-07-29T09:44:40+05:30
- Author: Sreekumar

ഗായിക അമൃത സുരേഷും നടി നവ്യനായരും ഒത്തുചേര്‍ന്നുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടുന്നത്. അമൃതയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്ന ഫോട്ടോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. 
എന്നാല്‍ എവിടെ നിന്നാണ് ഫോട്ടോ പകര്‍ത്തിയത് എന്നോ.. എന്ത് പരിപാടിയ്ക്ക് വേണ്ടിയാണ്
കണ്ടുമുട്ടിയത് എന്നോ അമൃത കുറിച്ചിട്ടില്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/navya-amrutha-1.
jpg?resize=708%2C653&ssl=1)

അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സുന്ദരമായ
ഫോട്ടോ എന്നാണ് ഈ ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന ആരാധകരുടെ കമന്റുകള്‍. ഐഡിയ സ്റ്റാര്‍
സിംഗര്‍ എന്ന റിയാലിറ്റി ഷോ വഴി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത സുരേഷ്.. പിന്നീട്
നടന്‍ ബാലയുമായുള്ള വിവാഹവും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-post.jpg?
resize=813%2C402&ssl=1)

നാളുകള്‍ക്ക് ശേഷമുള്ള വിവാഹ മോചനവും കാരണം അമൃതയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്ന് പറഞ്ഞതോടെ അമൃതയുടെ
പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. ഗോപിസുന്ദറിനെ തന്റെ ഭര്‍ത്താവ്
എന്ന് പറഞ്ഞാണ് അമൃത കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amruthaa.jpg?resize
=1280%2C720&ssl=1)

അതേസമയം, മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയ താരമാണ് നവ്യ നായര്‍.
ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാ രംഗത്തേക്ക്
തിരിച്ചെത്തിയത്.

![Navya-Nair1](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Navya-
Nair1.jpg?resize=850%2C850&ssl=1)

സിനിമയും ചിത്രത്തിലെ നവ്യയുടെ അഭിനയവും സിനിമാ ലോകം അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ
പ്രിയ ഗായികയും നടിയും ഒരു ഫ്രെയ്മില്‍ എത്തിയിരിക്കുകയാണ്. ഈ ഫോട്ടോയാണ് ഇപ്പോള്‍ 
ആരാധകര്‍ ആഘോഷമാക്കുന്നത്.
