# ഞാൻ കോടികൾ തട്ടിയെടുത്ത് എന്ന് വരെ വാർത്തകൾ വന്നു

- Link: https://ml.b4blaze.com/film-news/amrutha-suresh-about-news
- Published: 2023-07-23T08:45:37+05:30
- Author: Devika

കഴിഞ്ഞ ദിവസം  മുതൽ സോഷ്യൽ ഏറെ  ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അമൃതയും ഗോപി സുന്ദറും
വിവാഹമോചിതരായി എന്ന വാർത്തകൾ പ്രചരിച്ചത്. ഈ വാർത്തകൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ
പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പ്പരം അൺഫോളോ ചെയ്തുവെന്നും
പ്രണയം പ്രഖ്യാപിച്ച പോസ്റ്റുകൾ രണ്ടു പേരും ഡിലീറ്റ് ചെയ്തു എന്നുമാണ് അഭ്യൂഹങ്ങൾ 
പ്രചരിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾ ഇരുവരും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. 
എന്നാൽ കഴിഞ്ഞ ദിവസം അമൃതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് കൊണ്ട് ഗോപി സുന്ദർ
എത്തിയതോടെ പ്രചരിച്ചത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് പ്രേക്ഷകർക്കും മനസ്സിലായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/amrutha-suresh-about-
singing.jpg?resize=960%2C540&ssl=1)

ഈ അവസരത്തിൽ അമൃതയും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിൽ ആണെന്ന് അറിഞ്ഞ കാലത്ത് അമൃത 
നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. 
പലപ്പോഴും തന്റെ പേര് പല വിവാദങ്ങളിലും വലിച്ചിഴയ്ക്ക് പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ
പറയുന്നത് എല്ലാം സത്യമല്ല. ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രമായിരിക്കും സത്യമായിട്ടുള്ളത്.
ഞാൻ കോടികൾ മുക്കി എന്ന് വരെ ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഞാൻ എന്താണെന്നും എന്റെ
ജീവിതം എങ്ങനെ ആണെന്നും എന്നെ സ്നേഹിക്കുകയും അടുത്ത് അറിയുകയും ചെയ്യവുന്ന കുറച്ച്
ആളുകൾക്ക് അറിയാം. എനിക്ക് അത്മതി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-suresh-1.
jpg?resize=1280%2C720&ssl=1)

ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് കൂട്ടിയപ്പോൾ സംഗീതത്തിലേക്ക് തിരിച്ച് വന്നത് പോലെ
ആണ് ഇപ്പോൾ തോന്നുന്നത്. എന്തിലും സംഗീതം മാത്രമാണ് ഞങ്ങൾക്ക് ഇടയിൽ ചർച്ച. നടക്കുമ്പോഴും
ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും എല്ലാം സംഗീതം ആണ് ഞങ്ങളുടെ പ്രധാന വിഷയം. അച്ഛൻ 
കുഞ്ഞിന് പാട്ടു പാടി തരുന്നത് പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ. ജീവിതം മനോഹരമായ രീതിയിൽ
ആണ് ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മകൾ പാപ്പു ആണ് തന്റെ ജീവിതത്തിന്റെ
നേടും തൂൺ എന്നും അവർ ഇത്ര പെട്ടന്ന് വലുതായി എന്ന് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല
എന്നുമാണ് അമൃത സുരേഷ് പറയുന്നത്.
