# പാപ്പുവിനോട് തന്റെ പ്രണയം അവതരിപ്പിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ്

- Link: https://ml.b4blaze.com/film-news/amrutha-suresh-about-pappu-and-gopi-sundar
- Published: 2022-07-18T16:21:08+05:30
- Author: Gargi

പുതിയ ജീവിതത്തെ കുറിച്ച് ആദ്യം പറഞ്ഞത് തന്റെ മകളോട് ആയിരുന്നുവെന്ന് ഗായിക അമൃത സുരേഷ്.
മകള്‍ക്ക് അറിയാത്ത ഒന്നും തന്നെ തന്റെ ജീവിതത്തില്‍ ഇല്ലെന്നും ഗായിക സ്വകാര്യ ചാനലിന്
നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘പുതിയ ജീവിതത്തെ കുറിച്ച് ആദ്യമേ പറഞ്ഞു. മമ്മിക്ക്
ഒരു ചെറിയ ലവ് ഉണ്ട്. പാപ്പുവിന് ഓക്കെയാണെങ്കില്‍…. അപ്പോള്‍ പാപ്പു.. ഉം…മമ്മീ… ഞങ്ങളു
രണ്ടു പേരും കണ്ടിട്ട് പാപ്പുവിന്റെ അടുത്ത് ഞങ്ങള്‍ ഓക്കെയാണോന്ന് പെര്‍മിഷന്‍ ഒക്കെ
ചോദിച്ചു. അതാണല്ലോ ഏറ്റവും കംഫര്‍ട്ടബിള്‍.. അവള്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത ഒരു തീരുമാനവും
ഞാന്‍ എടുക്കില്ലെന്നും അമൃത പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-1.jpg?resize
=516%2C603&ssl=1)

പാപ്പുവും സോഷ്യല്‍മീഡിയയിലൂടെ എല്ലാം കാണുന്നുണ്ട്. അമ്മ എന്തിനാണ് വിഷമിക്കുന്നത്.
എനിക്കറിയാമല്ലോ എന്നൊക്കെ ചോദിക്കാറുണ്ട്. ആളുകള്‍ പറയുന്ന രീതിയിലാണെങ്കില്‍ അമൃത
സുരേഷ് എന്തൊക്കെ നേടിയിരിക്കണം, എവിടെയൊക്കെ എത്തിയിരിക്കണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amrutha-gopi.png?
resize=680%2C510&ssl=1)

കാര്യം നേടാന്‍ വേണ്ടി ഒന്നും ചെയ്യുന്നയാളല്ല. പറയുന്നയാളുകള്‍ക്ക് അത് കഴിഞ്ഞൊരു 
സമാധാനം കിട്ടുവാണെങ്കില്‍ കിട്ടിക്കോട്ടെ. നമ്മള്‍ സന്തോഷത്തോടെയാണ് റിലേഷന്‍ഷിപ്പിനെക്കുറിച്ച്
പറഞ്ഞത്. അതിന് വന്ന കമന്റുകള്‍ കണ്ട് ഞാന്‍ ഡൗണായിരുന്നു. ആ സമയത്താണ് പുട്ടും മുട്ടക്കറിയും
പോസ്റ്റ് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-suresh-1.
jpg?resize=1280%2C720&ssl=1)

തനിക്ക് എല്ലാവരോടും പറയാനുള്ളത്. നമുക്ക് ആകപ്പാടെ ഒരു ജീവിതമേ ഉള്ളു. ഒന്നുകില്‍ 
ജീവിച്ചു മരിക്കുക, അല്ലെങ്കില്‍ മരിച്ചു ജീവിക്കുക. ജീവിച്ചു മരിക്കുന്നതല്ലേ നല്ലത്.
അതുകൊണ്ട് സന്തോഷമായിട്ടിരിക്കുവെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
