# പട്ടായയില്‍ പുലിവാല് പിടിച്ച് അമൃതയും ഗോപിസുന്ദറും..!

- Link: https://ml.b4blaze.com/film-news/amrutha-suresh-and-gopi-sundar-pattaya-photos
- Published: 2022-09-24T11:37:05+05:30
- Author: B4blaze News Desk

ഒരുമിച്ചുള്ള ജീവിതം സംഗീതവും യാത്രകളും കൊണ്ട് നിറയ്ക്കുകയാണ് ഗായിക അമൃത സുരേഷും 
ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ പലതും ഇപ്പോഴും ഉയരുമ്പോഴും ഒരുമിച്ച് സ്വപ്‌നം കണ്ട
ജീവിതം ആസ്വദിക്കുകയാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത് ഗോപിസുന്ദറിന്റേയും
അമൃതയുടേയും പട്ടായ യാത്രകളുടെ വിശേഷങ്ങളാണ്.. ഇപ്പോഴിതാ തങ്ങളുടെ യാത്രയ്ക്കിടെ പകര്‍ത്തിയ
ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/amrutha-pattaya-
1.jpg?resize=467%2C586&ssl=1)

പട്ടായയിലെ പാര്‍ക്കില്‍ വെച്ച് ഒരു കടുവയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോകളും വീഡിയോയും
ആണ് അമൃത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. കടുവയെ തൊട്ടും
തലോടിയും അമൃതയും ഗോപിസുന്ദറും ഫോട്ടോയ്്ക്കും വീഡിയോയ്ക്കും പോസ് ചെയ്തിരിക്കുന്നു.
ഫോട്ടോയുമായി താരങ്ങള്‍ എത്തിയതോടെ നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയില്‍ വന്ന് നിറയുന്നത്.
രണ്ട് പേരും പുലിവാല് പിടിച്ചല്ലോ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/amrutha-012.jpg?
resize=470%2C550&ssl=1)

പുലി പോലും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ.. കടുവയെ പിടിച്ച കിടുവകള്‍ എന്നെല്ലാമാണ് ഇവരുടെ
പോസ്റ്റിന് അടിയില്‍ വരുന്ന കമന്‌റുകള്‍. പ്രണയം തുറന്ന് പറഞ്ഞ് ഒരുമിച്ചുള്ള ജീവിതം
ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയും ഇവര്‍ക്ക് പുറമെയാണ്. അമൃതയും ഗോപിസുന്ദറും പങ്കുവെയ്ക്കുന്ന
ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായി മാറാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/gopi-sundar-pattaya.
jpg?resize=439%2C560&ssl=1)

പട്ടായ യാത്രയില്‍ ഗോപിസുന്ദറിനേയും കെട്ടിപ്പിടിച്ച് പങ്കുവെച്ച ഫോട്ടോയുടെ കമന്റ്
ബോക്‌സ് അമൃത ഓഫ് ചെയ്തിരുന്നു.. ഇതും ചിലരെ ചൊടിപ്പിച്ചു.. ഇതോടെ താരം പങ്കുവെച്ച 
അടുത്ത പോസ്റ്റില്‍ എത്തി ചിലര്‍ പരിഭവം അറിയിച്ചിരുന്നു.

>  
> View this post on Instagram
>  
> [A post shared by AMRITHA SURESSH (@amruthasuresh)](https://www.instagram.com/p/CizRxKwubaP/?utm_source=ig_embed&utm_campaign=loading)
