# കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ

- Link: https://ml.b4blaze.com/film-news/amrutha-suresh-father-status
- Published: 2023-04-18T09:43:07+05:30
- Author: Rahul

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്.
പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ്
താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും
ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത്
ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി
ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.
പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം
ആയിരുന്നു ഇവരുടേത്.രണ്ടുവർഷം മുൻപാണ് താരം വിവാഹമോചിതയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/amritha-suresh.jpg?
resize=1200%2C628&ssl=1)

ഇപ്പോഴിതാ താരത്തിനെ സംബന്ധിച്ച് ദുഖകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. അമൃത സുരേഷിന്റെയും
അഭിരാമി സുരേഷിന്റെയും പിതാവും ഓടക്കുഴൽ വിദക്തനുമായ സുരേഷ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കഴിയുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്
ഇദ്ദേഹത്തിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടര്ന്നാണ് ഇദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
എന്നും ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ് എന്നുമുള്ള വാർത്തകൾ ആണ്
പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/amritha-suresh-4.
jpeg?resize=720%2C820&ssl=1)

എന്നാൽ ഈ വാർത്ത സംബന്ധിച്ച് മക്കളായ അഭിരാമിയോ അമൃത സുരേഷോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതെ സമയം കഴിഞ്ഞ മാസം ആണ് അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയെ കരൾ സംബന്ധമായ അസുഖത്തെ
തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കഴിയുന്ന ബാലയെ
കാണാൻ അമൃത സുരേഷ് മകളുമായി എത്തിയത് വലിയ രീതിയിൽ തന്നെ വാർത്ത ആയിരുന്നു. എന്നാൽ 
ഈ വിഷയത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
എങ്കിലും അതിനോട് ഒന്നും അമൃത പ്രതികരിച്ചിട്ടില്ലായിരുന്നു.
