# ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി  ഗോപി സുന്ദറും അമൃതയും; വൈറലായി ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/amrutha-suresh-gopi-sundar-new-photos-viral-on-social-media
- Published: 2022-08-24T16:07:43+05:30
- Author: Gargi

സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റേയും ജീവിത പങ്കാളിയും ഗായികയുമായ അമൃത സുരേഷിന്റേയും
പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഓണവേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം ഇരുവരും
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

>  
> View this post on Instagram
>  
> [A post shared by Gopi Sundar Official (@gopisundar__official)](https://www.instagram.com/p/ChoWsUlrhp8/?utm_source=ig_embed&utm_campaign=loading)

‘എന്റെ മഴ’ എന്നാണ് അമൃതയെ ചേര്‍ത്തു നിര്‍ത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ്
ചെയ്ത് ഗോപി സുന്ദര്‍ കുറിച്ചത്. സാരി ചിത്രം പങ്കുവച്ച് ഭര്‍ത്താവ് ഗോപി സുന്ദര്‍ 
പകര്‍ത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. നിരവധി പേരാണ് രണ്ടു പേരുടേയും ചിത്രങ്ങള്‍ക്ക്
കമന്റുകളുമായെത്തിയത്.

>  
> View this post on Instagram
>  
> [A post shared by AMRITHA SURESSH (@amruthasuresh)](https://www.instagram.com/p/ChojnqGu-E4/?utm_source=ig_embed&utm_campaign=loading)

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സുരേഷും ഭര്‍ത്താവ്
ഗോപി സുന്ദറും. തങ്ങളുടെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലൂടെ 
ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopi-sundar.jpg?
resize=845%2C440&ssl=1)

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറി ഷോയിലൂടെയാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.
ഗോപി സുന്ദറിനെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു
അമൃത തന്റെ പ്രണയം പരസ്യമാക്കിയത്.
