# നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുന്നു

- Link: https://ml.b4blaze.com/film-news/amrutha-suresh-new-post
- Published: 2023-08-15T21:31:48+05:30
- Author: Devika

അഭിരാമി സുരേഷ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആളുകളെ അസ്വസ്ഥരാക്കേണ്ടി വരും, ചിലപ്പോള്‍ നമ്മള്‍ ഏറ്റവും
ഇഷ്ടപ്പെടുന്നവരേയും. അത് വേദനിപ്പിക്കും. ജനങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. അതിന്റെ
ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ചിലപ്പോള്‍
നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കേണ്ടി വരും. നിങ്ങളുടെ സന്തോഷം നിങ്ങളുടെ സ്വാതന്ത്ര്യം
നിങ്ങളുടെ മാജിക് എല്ലാം, തങ്ങള്‍ രഹസ്യമായി വെറുക്കുന്ന ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ
ദേഷ്യം പിടിപ്പിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/abhirami-suresh1-.
jpg?resize=1200%2C628&ssl=1)

നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ
നിങ്ങള്‍ക്കെതിരെ വരും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന്
അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം”. നിങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍,
നിലവിലുള്ള സംവിധാനത്തില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും.
ധീരരാവുക. മാറ്റത്തിനുള്ള ഇടം കണ്ടെത്തുക. എഴുത്ത് തുടരുക. നൃത്തം തുടരുക. ഈ ലോകത്തിന്
മേല്‍ നിങ്ങളുടെ പ്രകാശം വീഴ്ത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ സൗന്ദര്യവും സത്യവും
ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ക്ക് നിന്നെ വേണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/amrutha-suresh-about-
news.jpg?resize=800%2C450&ssl=1)

എന്നാൽ അഭിരാമി എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും ആരെ കുറിച്ചാണ് ഇങ്ങനെ ഒരു പോസ്റ്റ്
എന്നുമുളള സംശയങ്ങളും ആരാധകർ പങ്കുവെക്കുന്നു. എന്നാൽ അഭിരാമിയുടെ സഹോദരിയും ഗായികയുമായ
അമൃതയെ കുറിച്ചാണോ അഭിരാമിയുടെ ഈ പോസ്റ്റ് എന്നും അമൃതയ്ക്ക് എന്തെങ്കിലും പറ്റിയോ 
എന്നുമൊക്കെയുള്ള നിരവധി ചോദ്യങ്ങളും പോസ്റ്റിന് വരുന്നുണ്ട്. അതെ സമയം അമൃതയും ഗോപി
സുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ വലിയ രീതിയിൽ തന്നെ സോഷ്യൽ
മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ അമൃതയോ ഗോപി സുന്ദറോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
