# വരനെ തപ്പി നടന്ന വീഡിയോയുമായി അമൃത സുരേഷ്..!

- Link: https://ml.b4blaze.com/film-news/amrutha-suresh-shared-new-video
- Published: 2022-10-15T16:02:43+05:30
- Author: Sreekumar

സിനിമാ പിന്നണി ഗായിക അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഏറ്റവും
പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.. വരനെ തപ്പി നടന്ന ഒരു വീഡിയോ എന്ന് കുറിച്ചാണ്
അമൃത വീഡിയോ പങ്കുവെച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ്, രണ്ട്
വര്‍ഷം ആയല്ലേ.. എന്ന ആശ്ചര്യത്തോടെയാണ് അമൃത സുരേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗോപിസുന്ദറിനെ ടാഗ് ചെയ്ത് ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/amrutha-video2.jpg?
resize=603%2C516&ssl=1)

എന്നും അമൃത ചോദിക്കുന്നു.. നടന്‍ ബാലയുമായി വിവാഹ മോചനം നേടിയതോടെ സിംഗിള്‍ മദറായി
ജീവിക്കുകയായിരുന്നു അമൃത. ആ സമയത്ത് തന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന
വ്യാജ വാര്‍ത്തകളെ കുറിച്ച് അമൃത സംസാരിക്കുന്ന വീഡിയോ ആണിത്.. സുഹൃത്തുക്കളുടെ ഫോട്ടോയ്‌ക്കൊപ്പം
അമൃതയുടെ ഫോട്ടോ വെച്ച് അമൃത പുതിയ ജീവിതത്തിലേക്ക് എന്ന് കാണിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ക്കെതിരെ
എല്ലാം താരം പ്രതികരിക്കുന്ന വീഡിയോ ആണിത്. എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ എന്നും
അമൃത വീഡിയോയില്‍ തുറന്ന് പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amrutha-suresh.jpg?
resize=1200%2C628&ssl=1)

തന്റെ സഹോദരങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ചാണ്
തന്റെ വിവാഹം നിശ്ചയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് എന്ന് വീഡിയോയില്‍ 
അമൃത പറയുന്നു. എന്ത് തന്നെ ആയാലും ആദ്യം ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് വല്ലാതെ
വേദനിപ്പിച്ചിരുന്നു..എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരു തമാശ രൂപത്തില്‍ എടുക്കാനാണ് ഞാനും
ശ്രമിക്കുന്നതെന്നും അമൃത പറയുന്നു. നിലവില്‍ തനിക്കും കുടുംബത്തിനും എതിരെ വരുന്ന 
സൈബര്‍ ആക്രമണങ്ങളില്‍ ശക്തമായ തിരിച്ചടിക്കാനാണ് അമൃത തീരുമാനിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/amrutha-suresh-1.
jpg?resize=1280%2C720&ssl=1)

തനിക്കും കുടുംബത്തിനും എതിരെ വരുന്ന മോശം കമന്റുകളും അവ പങ്കുവെയ്ക്കുന്ന പ്രെഫൈലുകളും
എല്ലാം നിരീക്ഷണത്തിലാണെന്നും സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു.
അതേസമയം, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ
സന്തോഷത്തിലാണ് അമൃത സുരേഷ്. സംഗീതവും യാത്രകളുമായി ജീവിതം ആസ്വദിക്കുകയാണ് ഇവര്‍.
