# പന്ത്രണ്ടാം ക്ലാസ്സുകാരിയായി ‘അമുദ’; കൈതി 2-ൽ മോണിക്ക ഉണ്ടാകുമോ? ആരാധകർക്കിടയിൽ ചർച്ച സജീവം

- Link: https://ml.b4blaze.com/film-news/amuda-as-a-12th-grader-will-monica-be-in-kaithi-2-discussion-is-active-among-fans
- Published: 2026-01-06T15:02:39+05:30
- Author: Soorya S

ലോകേഷ് കനകരാജ് ഒരുക്കിയ തമിഴ് ആക്ഷൻ ത്രില്ലർ ‘കൈതി’യിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം
കവർന്ന ബാലതാരം മോണിക്ക ശിവയുടെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ചിത്രത്തിൽ കാർത്തിയുടെ
മകൾ അമുദയായി എത്തിയ ആ കൊച്ചു പെൺകുട്ടി പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായി വളർന്നിരിക്കുന്നു.
താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടാൽ ഒരു നായികയാണെന്നേ തോന്നിപ്പിക്കൂ.

കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് മോണിക്കയുടെ ഈ മാറ്റം വലിയൊരു
സംശയമാണ് നൽകുന്നത്. ചിത്രം ചിത്രീകരിക്കുമ്പോൾ അഞ്ചാം ക്ലാസ്സിലായിരുന്ന മോണിക്ക പ്ലസ്
ടുവിൽ എത്തിയതോടെ, രണ്ടാം ഭാഗത്തിൽ അതേ പ്രായത്തിലുള്ള അമുദയായി അഭിനയിക്കാൻ താരത്തിന്
സാധിക്കില്ല. കഥയിൽ മാറ്റം വരുത്തി അമുദയെ വലിയ പെൺകുട്ടിയായി അവതരിപ്പിച്ചാൽ മാത്രമേ
മോണിക്കയ്ക്ക് വീണ്ടും ആ വേഷം ചെയ്യാൻ കഴിയൂ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

തമിഴ് സിനിമാ ലോകത്ത് ഇതിനോടകം തന്നെ തിരക്കുള്ള ബാലതാരമായി മോണിക്ക മാറിക്കഴിഞ്ഞു.
വിജയ്‌യുടെ ‘ഭൈരവ’യിലൂടെ തുടക്കം കുറിച്ച താരം, ‘രാക്ഷസൻ’, ‘വിക്രം’ തുടങ്ങിയ സൂപ്പർഹിറ്റുകളിലും
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോണിക്കയുടെ
ഈ പുതിയ മാറ്റം തെന്നിന്ത്യൻ സിനിമയിൽ ഒരു പുതിയ നായികയുടെ ഉദയമാണോ എന്നാണ് ആരാധകർ 
ഇപ്പോൾ ഉറ്റുനോക്കുന്നത്.
