# ഇന്ദ്രന്‍സ്-ഷറഫുദ്ദീന്‍ ചിത്രം ‘ആനന്ദം പരമാനന്ദം’ ഇന്ന് തിയ്യേറ്ററില്‍!!

- Link: https://ml.b4blaze.com/film-news/anandham-paramanandham-movie-release
- Published: 2022-12-23T08:26:30+05:30
- Author: Anu

ഇന്ദ്രന്‍സിനെയും ഷറഫുദ്ദീനെയും പ്രധാന കഥാപാത്രങ്ങളായി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം‘
ആനന്ദം പരമാനന്ദം’ തിയ്യേറ്ററിലേക്ക്. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ച ചിത്രം
ഇന്ന് പ്രദര്‍ശനത്തിന് എത്തും. അനഘ നാരായണന്‍ ആണ് ചിത്രത്തിലെ നായിക. യായെത്തുന്ന ഫാമിലി
ഹ്യൂമര്‍ സിനിമയാണ് ‘ആനന്ദം പരമാനന്ദം.’

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന പോസ്റ്റ്മാന്‍ ദിവാകരക്കുറുപ്പിനെയും
ഗള്‍ഫില്‍ നിന്ന് വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി നാട്ടിലെത്തുന്ന പി പി ഗിരീഷ് എന്ന
ചെറുപ്പക്കാരനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

കുറുപ്പ് എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഷറഫുദ്ദീന്‍ ഗിരീഷ് എന്ന കഥാപത്രത്തെയാണ്
അവതരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും, പരിസരങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ
ഷൂട്ടിംഗ് പൂര്‍ത്തിയായത്. ആനക്കള്ളന്‍, പഞ്ചവര്‍ണതത്ത, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം
സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’.
