# താൻ മലയാളത്തിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നടി അനന്യ

- Link: https://ml.b4blaze.com/film-news/ananya-about-malayalam-films
- Published: 2022-11-22T11:01:43+05:30
- Author: Ajay

പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അനന്യ. തമിഴിൽ
നാടോടികൾ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അനന്യ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമായി
മാറുകയായിരുന്നു. തമിഴിൽ എത്തിയതോടെ ആയില്യ ജി. നായർ എന്ന പേര് മാറ്റി അനന്യ എന്നാക്കി
മാറ്റി. നാടോടികളിലെ മികച്ച അഭിനയത്തിന് ശേഷം മലയാളം,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി
നിരവധി സിനികളുടെ ഭാഗമായി മാറി അനന്യ.

 

അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് വർഷങ്ങളായി മലയാള സിനിമകളിൽ താരം
അഭിനയിച്ചിരുന്നില്ല. മലയാള സിനിമ രംഗത്ത് നിന്ന് നീണ്ട കാലത്തേക്ക് മാറി നിന്നതിന്റെ
കാരണം വെളിപ്പെടുത്തുകയാണ് താരം. അനന്യ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം
തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/ananya1.jpg?resize
=1280%2C720&ssl=1)

താൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി പല സിനിമകളുടെ കഥകളും സ്‌ക്രിപ്റ്റുകളും കേൾക്കാറുണ്ടായിരുന്നു
എന്നാൽ തന്റെ കരിയർ വളർത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്
യഥാർത്ഥ്യം അതിനാലാണ് ഞാൻ മലയാള സിനിമകളിൽ നിന്ന് മാറി നിന്നത്. തനിക്കായി വന്ന പല 
കഥാപാത്രങ്ങളും എനിക്ക് താത്പര്യം തോന്നിയിരുന്നില്ല എന്നും അനന്യ വ്യക്തമാക്കി. കഴിഞ്ഞ
മാസമാണ് അനന്യ അഭിനയിച്ച മലയാള ചിത്രമായ അപ്പൻ റിലീസ് ചെയ്തത്. ചിത്രത്തിലെ റോസി എന്ന
കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.സിനിമയ്ക്കും മികച്ച പ്രതികരണമാണ്
ലഭിച്ചത്

 

 
