# മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഓളങ്ങളാണ് ; രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മായാതെ ആ മുഖം

- Link: https://ml.b4blaze.com/film-news/ananya-kumari-alex-death-anniversary
- Published: 2023-07-23T14:15:19+05:30
- Author: Shilpa

ഏറെ ചർച്ചകൾക്കും മറ്റും ഇടയാക്കിയ ഒരു സംഭവമായിരുന്നു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും
ആർജെയുമായ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യ. ലിംഗമാറ്റ ശാസ്ത്രക്രിയയിലുണ്ടായ അപാകത
മുഖാന്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ച അനന്യ ഒടുവിൽ മരണം തെരഞ്ഞെടുക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-141221-300x297.png?resize=824%2C816&ssl=1)

അനന്യ മരണപ്പെട്ടിട്ട് ഇപ്പോൾ രണ്ടു വർഷം തികഞ്ഞിരിക്കുകയാണ്. അനന്യയുടെ രണ്ടാം മരണവാർഷികത്തിൽ
അനന്യയുടെ സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ പങ്കുവെച്ചിരിക്കുന്ന
കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ” അക്കരെ എന്റെ വിരൽത്തുമ്പിൽ നിന്നും നിന്റെ കൈ അകന്നു
തീരത്താണ് പെണ്ണേ എന്റെ മനസ്സ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-140739-245x300.png?resize=977%2C1196&ssl=1)

കടന്നു പോയ കാലങ്ങൾക്കോ സഞ്ചരിച്ച ദൂരങ്ങൾക്കോ മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന
ഓർമ്മകളുടെ ഓളങ്ങളാണ് ഇന്ന് എന്റെ നെഞ്ചിൽ” എന്നാണ് സൂര്യ കുറിച്ചത്. അനന്യയുടെ ചിത്രത്തിൽ
പൂമാലയിട്ടുള്ള ഒരു ഫോട്ടോയും സൂര്യ പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-141338-300x252.png?resize=860%2C722&ssl=1)
