# ബോഡി ഷെയ്മിംഗിനെ ഇങ്ങനെയാണ് നേരിട്ടത്! വിജയ് ദേവരകൊണ്ടയ്ക്ക് മുന്നില്‍ വെച്ച് അനന്യ പാണ്ഡെ!

- Link: https://ml.b4blaze.com/film-news/ananya-panday-about-body-shaming-that-she-faced
- Published: 2022-08-23T08:34:56+05:30
- Author: Sreekumar

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ ഇതിന് മുന്‍പും
തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ലൈഗര്‍ സിനിമയുടെ പ്രമോഷന്‍ സമയത്ത് വിജയ്‌ദേവരകൊണ്ടയ്ക്ക്
ഒപ്പം എത്തിയപ്പോള്‍ താന്‍ നേരിട്ട ബോഡിഷെയ്മിംഗിനെ കുറിച്ച് വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണ്
താരം. പ്രമുഖ മാധ്യമത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്.
ബോഡിഷെയ്മിംഗിനെ എങ്ങനെയാണ് നേരിട്ടത് എന്നും..

![Ananya Panday.2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Ananya-
Panday.2.jpg?resize=1080%2C1079&ssl=1)

അത് ജീവിതത്തില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നുമായിരുന്നു അവതാരികയുടെ ചോദ്യം..
അതിനായിരുന്നു നടി മറുപടി നല്‍കിയത്. അത്തരം കമന്റുകള്‍ എന്നെ കൂടുതല്‍ ശക്തയാക്കി 
എന്നാണ് അനന്യ പാണ്ഡെ പറയുന്നത്. ഇതില്‍ നിന്ന് ഞാന്‍ പലതും മനസ്സിലാക്കി.. നമുക്ക്
എല്ലാവരോടും എല്ലാത്തിനും ഉത്തരം പറയാനാവില്ല… അത് പോലെ തന്നെ എല്ലാവരുടേയും വായടയ്ക്കാനും
സാധിക്കില്ല എന്നുമാണ് നടി താന്‍ നേരിട്ട ബോഡിഷെയ്മിംഗ് കമന്റുകളെ കുറിച്ച് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/ananya-2.jpg?resize
=530%2C629&ssl=1)

ഓരോ വ്യക്തികളും ഓരോ വ്യക്തികള്‍ തന്നെയാണ്.. എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം എന്നില്ല..
എന്നും താരം പറയുന്നു. പിന്നീട് ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ കരിയര്‍ മാത്രം
ശ്രദ്ധിച്ച് തുടങ്ങി.. അതോടൊപ്പം എന്റെ വ്യക്തിത്വത്തേയും എന്നാണ് അനന്യ മറുപടി പറഞ്ഞത്.
സിനിമാ ലോകത്ത് നടിമാര്‍ മാത്രമല്ല നടന്മാരും ഇതിന് മുന്‍പും ബോഡിഷെയ്മിംഗിന് ഇരകളായിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ananya-pandey.jpg?
resize=1192%2C720&ssl=1)

ഇതേ കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതേസമയം, അനന്യയും വിജയ് ദേവരകൊണ്ടയും
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രം ലൈഗര്‍ ആണ്. പ്രഖ്യാപനം
മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ഇത്. ആഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന്
എത്തുക.
