# ഡോക്ടറാകാനുള്ള ചിന്തയൊക്കെ മറന്ന് പോയി, അനന്യ

- Link: https://ml.b4blaze.com/film-news/ananya-wants-a-doctor
- Published: 2021-10-13T17:52:02+05:30
- Author: Rahul

ഒരുപിടി മലയാളചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ നടിയാണ് അനന്യ. പഠനകാലത്ത് 
അഭിനയിക്കുമെന്നോ നടിയാകുമെന്നോ കരുതിയില്ലെന്നും , അന്നൊക്കെ ഡോക്ടറാകാനായിരുന്നു 
താത്പര്യമെന്നും അനന്യ തുറന്ന് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/ananya-sareelook-
1.jpg?resize=960%2C540&ssl=1)

 

**അനന്യയുടെ വാക്കുകള്‍-**
 പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്ത് എടുക്കണം, ഏത് കോഴ്സില്‍
പോകണം എന്നൊക്കെയുള്ള ആലോചനയായി. എന്തായാലും ഡോക്ടര്‍ ആവണമെന്നാണ് ഇഷ്ടം. എം.ബി.ബി.
എസ് ചെയ്തിട്ട് അതില്‍ നമുക്ക് എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ പ്രശ്നമാണല്ലോ ആയുര്‍വേദം
ആകുമ്പോള്‍ പിന്നെ കുറേ കഷായവും അരിഷ്ടവുമൊക്കെയല്ല, സേഫ് സോണില്‍ നമുക്ക് കളിക്കാം.
അതായിരുന്നു യഥാര്‍ത്ഥത്തില്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയൊക്കെയോ
കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. ഡോക്ടര്‍ ആവണമെന്ന ആ ചിന്തയൊക്കെ മറന്നേ പോയി. പഠിച്ചതൊക്കെ
പെരുമ്പാവൂരിലാണ്. സ്‌കൂളിലായാലും കോളേജിലായാലും വലിയ ബഹളമൊന്നും ഇല്ലാത്ത, അലമ്പൊന്നും
അല്ലാത്ത ഒരാളായിരുന്നു എന്നാണ് തോന്നുന്നത്

ടിയാന്‍ ഇറങ്ങിയ ശേഷം ഞാന്‍ മലയാള സിനിമ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്ക്
ശേഷം ഇറങ്ങുന്ന ഒരു മലയാള ചിത്രമായതുകൊണ്ട് തന്നെ ഭ്രമത്തിന് ടെന്‍ഷന്‍ ഉണ്ടായിരുന്നു.
വളരെ നല്ല റെസ്പോണ്‍സ് ആണ് ആളുകളില്‍ നിന്ന് കിട്ടിയത്. എന്റേത് ചെറിയൊരു ക്യാരകട്റാണ്.
ടിയാന്‍ ഇറങ്ങിയ ശേഷം ഞാന്‍ മലയാള സിനിമ ചെയ്തിരുന്നില്ല.
