# ആന്റണി വർഗീസിന്റെ ‘ആനപറമ്പിലെ വേൾഡ് കപ്പ്‌’ റീലിസ് തീയതി പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/anaparambile-world-cup-realese-date
- Published: 2022-09-28T12:16:55+05:30
- Author: Ajay

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് യുവനടൻ ആന്റണി
വർഗീസ്.തന്റെ കഥാപാത്രങ്ങളോട് അത്രമേൽ ഇഴുകിച്ചേരുന്ന താരം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം
അവിസ്മരണീയമാക്കിയ നടൻ. അങ്ങമെ പോവുകയാണ് ആന്റണി വർഗീസിനെ കുറിച്ചുള്ള വിശേഷണങ്ങൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ana-1.jpg?resize
=1280%2C720&ssl=1)

കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് ആന്റണി വർഗീസിനുണ്ട്. തന്റെ
ഏറ്റവും പുതിയ ചിത്രമായ ആനപറമ്പിലെ വേൾഡ്കപ്പിന്റെ റീലിസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്
താരം.സിനിമ അടുത്തമാസം 21ന് പ്രദർശനത്തിനെത്തും.റൊമാന്റിക് , സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ്
ആനപറമ്പിലെ വേൾഡ്കപ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ana-2.jpg?resize
=1280%2C720&ssl=1)

ആന്റണി വർഗീസിനെ കൂടാതെ സൈജു കുറുപ്പ്,മനോജ് കെ ജയൻ, ബാലു വർഗീസ്, ഐഎം വിജയൻ എന്നിവരാണ്
ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നത്.നിഖിൽ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രണയവും ഫുട്‌ബോൾ മത്സരവും ഒക്കെയുള്ള ഒരു മിശ്രിതമാണ് ചിത്രത്തിന്റെ പ്രമേയം
