# അത്തരം സിനിമകള്‍ കാണുന്നതില്‍ എന്താണ് തെറ്റ്? –  അനാര്‍ക്കലി ചോദിക്കുന്നു…!

- Link: https://ml.b4blaze.com/film-news/anarkali-marikar-actress
- Published: 2022-01-22T11:02:39+05:30
- Author: Rahul

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷക
ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനാര്‍ക്കലി. ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ 
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലിയെ
പ്രേക്ഷകര്‍ക്ക് പരിചയമാകുന്നത്. ആസിഫ് അലി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ നായികാ
നായകന്മാരായി എത്തിയ ഉയരെ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലും അനാര്‍ക്കലി വളരെ പ്രാധാന്യം
അര്‍ഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anarkali-marikar-
240x300.jpg?resize=997%2C1246&ssl=1)

ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അനാര്‍ക്കലി
ഒരു സ്റ്റാറാണ്. കൂട്ടുകരാരുമൊത്തുള്ള യാത്രകളിലും മോഡലിംഗും ഒക്കെയായി തിരക്കിലാണ്
താരം. ഒരു അഭിനേത്രി എന്ന ലേബലലില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ആവില്ല കേട്ടോ ഈ കലാകാരിയെ
സംഗീത മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുതിയ സിനിമകിളിലെ ഹിറ്റാകുന്ന
ഗാനങ്ങളുടെയൊക്കെ കവര്‍ വേര്‍ഷന്‍ അനാര്‍ക്കലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി 
പങ്കുവെയ്ക്കാറുണ്ട്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Anarkali-Marikar-
240x300.jpg?resize=844%2C1055&ssl=1)

കുറച്ച് കാലം മുന്‍പ് തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച്
താരം പറഞ്ഞിരുന്നു. ആ അവസ്ഥയോട് ശക്തമായി പ്രതികരിച്ച് കൊണ്ടാണ് കുട്ടിക്കാലത്തേ ശക്തമായി
പ്രതികരിക്കാനും അനാവശ്യമാ വിവാദങ്ങളെ തള്ളിക്കളയാനും ഒക്കെയുള്ള മനക്കരുത്ത് കിട്ടിയത്
എന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ആദ്യകാല ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍
വീണ്ടും വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anarkali-marikar-
new-300x169.jpg?resize=998%2C562&ssl=1)

അഡള്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താരം കൊടുത്ത മറുപടിയാണ്
വൈറലായി മാറുന്നത്. അത്തരം സിനിമകള്‍ കാണുന്നത് ഒരു തെറ്റായി തോന്നിയിട്ടില്ലെന്നും
കുട്ടിക്കാലത്ത് ഒക്കെ കണ്ടിട്ടുണ്ട് എന്നും താരം പറയുന്നു. വേണമെങ്കില്‍ തനിക്ക് കള്ളം
പറയാം എന്നാല്‍, ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.
