# ‘ജാക്കി വെപ്പ് ജോക്കല്ല’ പ്ലക്കാര്‍ഡുമായി അനാര്‍ക്കലി മരക്കാര്‍!!!

- Link: https://ml.b4blaze.com/film-news/anarkali-markkar-with-placard-at-ksrtc-bus
- Published: 2023-03-08T19:33:27+05:30
- Author: Anu

വനിതാ ദിനത്തില്‍ വേറിട്ട ആശംസകളും പോസ്റ്റുകളുമാണ് സോഷ്യലിടത്ത് നിറയുന്നത്. നടി അനാര്‍ക്കലി
മരക്കാരുടെ വേറിട്ട പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്.കെഎസ്ആര്‍ടിസി ബസിലാണ്
താരം ‘ജാക്കി വെപ്പ് ജോക്കല്ല’ എന്ന പ്ലക്കാര്‍ഡുമായി എത്തിയത്.

‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ല. അതിക്രമങ്ങളെയും അതിക്രമികളെയും 
നിസ്സാരമാക്കി കാണുന്നതിനെതിരെ ഇനി വേണം പ്രതികരണം’ എന്ന് കുറിപ്പോടെയാണ് താരം ചിത്രം
പങ്കുവച്ചത്. നിരവധി പേരാണ് അനാര്‍ക്കലിയെ അഭിനന്ദിക്കുന്നത്.
  വൈശാഖ് സംവിധാനം ചെയ്ത
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലെ സംഭാഷണങ്ങള്‍ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു‘
ജാക്കി വെപ്പ് ജോക്കല്ല’ എന്ന പോസ്റ്റര്‍. മോണ്‍സ്റ്ററിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ 
വിരുദ്ധമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പ്രത്യക്ഷത്തില്‍ പറയുന്നില്ലെങ്കിലും
അതൊരു ഡബിള്‍ മീനിംഗ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തമാശയായി കാണാനുളളതല്ലെന്നും അത്തരം തമാശകളെ 
നിസ്സാരമാക്കി കാണേണ്ടെന്നും പ്രതികരിക്കണമെന്നൊക്കെ കമന്റുകളുണ്ട്.
