# പൊട്ടിച്ചിരിപ്പിക്കാന്‍ ആരോമലും അമ്പിളിയുമെത്തുന്നു!! ‘മന്ദാകിനി’ തിയ്യേറ്ററിലേക്ക്!!

- Link: https://ml.b4blaze.com/film-news/anarkkali-marikkar-althaf-salim-movie-mandhakini-for-release
- Published: 2024-04-06T19:22:24+05:30
- Author: Anu

അല്‍ത്താഫ് സലിമും അനാര്‍ക്കലി മരയ്ക്കാറും പ്രധാന കഥാപാത്രങ്ങളാവുന്ന വിനോദ് ലീല ഒരുക്കുന്ന
കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘മന്ദാകിനി’ തിയ്യേറ്ററിലേക്ക്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിജു എം ഭാസ്‌കര്‍ ആണ്
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിബിന്‍
അശോക് ആണ്.

ഷിജു എം. ഭാസ്‌കര്‍, ശാലു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റ കഥയൊരുക്കിയത്. സംവിധായകരായ
ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ
വേഷത്തിലെത്തുന്നുണ്ട്.
  ആരോമല്‍ എന്ന കഥാപാത്രമായിട്ടാണ് അല്‍ത്താഫ് ചിത്രത്തിലെത്തുന്നത്.
അനാര്‍ക്കലി അമ്പിളി എന്ന കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത്. ഗണപതി ,ജാഫര്‍ ഇടുക്കി,
സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ്.
നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍,
അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.  എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-
ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം-
ബബിഷ കെ. രാജേന്ദ്രന്‍, മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ്
വെണ്ണല, പ്രൊജക്ട് ഡിസൈനര്‍- സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍- ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍
മാനേജര്‍- ആന്റണി തോമസ്, മനോജ് സ്റ്റില്‍സ്- ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍-
ഓള്‍ഡ് മങ്ക്‌സ്, മീഡിയ കോഡിനേറ്റര്‍- ശബരി പി.ആര്‍.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ്
അണിയറപ്രവര്‍ത്തകര്‍.
