# ‘അനാര്‍ക്കലി” യിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നായിക… ന്യൂ ലുക്ക് കണ്ടോ…

- Link: https://ml.b4blaze.com/film-news/anarkkali-movie-actress
- Published: 2022-03-10T19:28:29+05:30
- Author: Rahul

വെറും ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം നെഞ്ചില്‍ ഏറ്റുവാങ്ങിയ
താരമാണ് പ്രിയല്‍ ഗോര്‍. ഈ പേരുപോലും ഒരു പക്ഷേ പലര്‍ക്കും അറിയില്ലായിരിക്കാം. അനാര്‍ക്കലി
എന്ന ഒരൊറ്റ സിനിമയില്‍ മാത്രമാണ് മലയാളികള്‍ക്കിടയില്‍ താരം പ്രത്യക്ഷപ്പെട്ടത്.

പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനയത്രികള്‍ ആവാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്നില്ല
എന്ന് ആ ഒരു സിനിമയിലൂടെ തന്നെ താരത്തിന് തെളിയിക്കാന്‍ കഴിഞ്ഞു. മികച്ച അഭിനയം കൊണ്ടും
അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ താരത്തിനായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/anarkkali1-224x300.
jpg?resize=224%2C300&ssl=1)

2015 ല്‍ പൃഥ്വിരാജ്, ബിജുമേനോന്‍ മിയ ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ 
സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ മൂവിയാണ് അനാര്‍ക്കലി.

മറ്റുഭാഷകളില്‍ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളില്‍ പ്രശസ്തയാവാന്‍
ഈ ഒരൊറ്റ ചിത്രം മാത്രം മതിയായിരുന്നു. 2010 മുതല്‍ താരം അഭിനയ ലോകത്ത് സജീവമാണ്. ജസ്റ്റ്
യു ആന്‍ഡ് മി എന്ന പഞ്ചാബി സിനിമയിലൂടെയാണ് താരം പ്രൊഫഷണല്‍ ആയി അഭിനയം തുടങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/anarkkali2-223x300.
jpg?resize=223%2C300&ssl=1)

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും
മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ശാലീന സുന്ദരിയായി സാരിയിലും ശരീര സൗന്ദര്യംഏറ്റവും അവസാനമായി താരം ഇന്‍സ്റ്റാഗ്രാമില്‍
അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ ഉള്ള ഫോട്ടോകളാണ്. ഇപ്പോള്‍
കടലില്‍ നിന്നുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/anarkkali3-222x300.
jpg?resize=222%2C300&ssl=1)
