# ചുവപ്പ് സാരിയില്‍ അതിമനോഹരിയായി മമ്മൂട്ടിയുടെ നായിക- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/anasuya-bharadwaj-saree-photos-viral
- Published: 2023-03-05T19:46:49+05:30
- Author: Gargi

ഭീഷ്മപര്‍വം സിനിമയില്‍ മമ്മൂട്ടിയുടെ നഷ്ടപ്രണയിനിയായി സ്‌ക്രീനില്‍ നിറഞ്ഞ മുഖം മലയാളികള്‍
ഏറ്റെടുത്തു. തെലുങ്ക് സിനിമയില്‍ നിന്നും മലയാളത്തിലേക്ക് ആദ്യമായി ചേക്കേറിയ അനസൂയ
ഭരദ്വാജ് എന്ന നടിയാണ് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ
താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പ് സാരിയില്‍ അണിഞ്ഞൊരുങ്ങി
അതിമനോഹരിയായാണ് താരമെത്തിയത്.

>  
> View this post on Instagram
>  
> [A post shared by Anasuya Bharadwaj (@itsme_anasuya)](https://www.instagram.com/p/CpRoTIGrGYN/?utm_source=ig_embed&utm_campaign=loading)

ചുവപ്പു സാരിയിലെ ഗോള്‍ഡന്‍ ബോര്‍ഡറും പച്ച ഡിസൈനുകളും അനസൂയക്ക് റോയല്‍ ലുക്ക് നല്‍കുന്നു.
സാരിക്ക് മാച്ച് ചെയ്യുന്ന ഹെവി കമ്മലും വളകളും ആക്‌സസറൈസ് ചെയ്തു. ന്യൂഡ് ലിപ്സ്റ്റികും
സിമ്പിള്‍ മേക്കപ്പുമാണ് താരം ഉപയോഗിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Anasuya-Bharadwaj2-.
jpg?resize=1200%2C628&ssl=1)

അനസൂയ ഭരദ്വാജ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 2003-ല്‍ സപ്പോര്‍ട്ടിംഗ് വേഷങ്ങളോടെയാണ്.
2016-ല്‍ അദിവി ശേഷ് നായകനായ ‘ക്ഷണം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം അവര്‍ അംഗീകരിക്കപ്പെട്ടു,
അതില്‍ എസിപി ജയ ഭരദ്വാജിന്റെ വേഷം ചെയ്തു. പിന്നീട് രംഗസ്ഥലം, എഫ് 2: ഫണ്‍ ആന്‍ഡ് 
ഫ്രസ്‌ട്രേഷന്‍, യാത്ര, പുഷ്പ: ദി റൈസ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.
