# ‘ആന്റി’ വിളിച്ച് ആരാധകരുടെ പരിഹാസം…. ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി നടി അനസൂയ

- Link: https://ml.b4blaze.com/film-news/anasuya-bharadwaj-stands-against-age-shaming
- Published: 2022-08-27T16:08:22+05:30
- Author: Anu

തനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍
താരം അനസൂയ ഭരദ്വാജ് രംഗത്ത്. വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ലൈഗറിനെക്കുറിച്ച്
മോശം അഭിപ്രായം പങ്കുവച്ചതിന്റെ പേരിലാണ് നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
അതേസമയം, തന്നെ അധിക്ഷേപിച്ചാല്‍ പരാതി നല്‍കുമെന്ന് അനസൂയ മുന്നറിയിപ്പും നല്‍കി.

മോശം കമന്റിടുന്നവര്‍ അതു ചെയ്തതിനെ ഓര്‍ത്ത് ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ
മുന്നറിയിപ്പായും പറയുന്നു. ഏയ്ജ് ഷെയ്മിങ് ലെവലില്‍ ആന്റി എന്ന് വിളിച്ചാണ് നടിക്കെതിരെ
ആക്രമണം നടക്കുന്നത്.
  തന്റെ പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക്
കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ന്യായമായകാരണമില്ലെങ്കില്‍
ദുഃഖിക്കേണ്ടിയും വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റില്‍ പറയുന്നു.

സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗില്‍ തനിക്കെതിരെ വന്ന ട്വീറ്റുകളും അനസൂയ പോസ്റ്റ്
ചെയ്തിട്ടുണ്ട്. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവര്‍ പങ്കുവച്ചത്. സ്റ്റേ
നോ ടു ഓണ്‍ലൈന്‍ അബ്യൂസ് എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട്
പങ്കുവച്ചത്.
  ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സാധാരണമല്ലേ എന്നു കരുതി അവഗണിക്കുന്നത്
ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശം
നല്‍കുകയെന്നും അനസൂയ പ്രതികരിച്ചു.

മലയാള ചിത്രം ഭീഷ്മ പര്‍വത്തില്‍ അനസൂയ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ
സുഹൃത്തായ ആലീസ് എന്ന വേഷത്തിലാണ് അനസൂയ ചെയ്തത്. 37 കാരിയായ അനസൂയ ടെലിവിഷന്‍ രംഗത്ത്
നിന്നാണ് സിനിമയിലെത്തിയത്.
 2003 ല്‍ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
അല്ലു അര്‍ജുന്റെ പുഷ്പയിലും വേഷമിട്ടിരുന്നു. പുഷ്പ രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുവെന്ന്
റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
