# ബീച്ചില്‍ സുന്ദരിയായി അനശ്വര രാജന്‍- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/anaswara-rajan-new-photos-viral
- Published: 2023-01-23T21:01:25+05:30
- Author: Gargi

ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തി പിന്നീട് നായികയായി ശോഭിച്ച താരമാണ് അനശ്വര രാജന്‍.
മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ്
ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ്
ചെയ്തത്. ബീച്ചില്‍ കറുത്ത വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/327181234_218792360507165_6165775729011762745_n.
jpg?resize=750%2C937&ssl=1)

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ അനശ്വര.. പിന്നീട് മലയാളത്തില്‍ 
ഒന്‍പതോളം സിനിമകളുടെ ഭാഗമായി മാറിയിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി
ഭാഷാ ചിത്രങ്ങളിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍,
സൂപ്പര്‍ ശരണ്യ, അവിയല്‍, മൈക്ക് എന്നീ സിനിമകളാണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത
മലയാള സിനിമകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/326481088_1613640725724456_7199599188649566736_n.
jpg?resize=750%2C937&ssl=1)

അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ്
സംവിധാനം ചെയ്ത ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/326417723_497011835785381_7699523486767027912_n.
jpg?resize=750%2C937&ssl=1)

ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൌത്ത് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 21
മുതല്‍ ചിത്രം ഒടിടിയിലെത്തിയിരുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രത്തിലായിരുന്നു
മൈക്കില്‍ അനശ്വര എത്തിയിരുന്നത്. താന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകള്‍
സഹിച്ചു എന്നും മുടി മുറിച്ചു എന്നും നടി പറഞ്ഞിരുന്നു.

>  
> View this post on Instagram
>  
> [A post shared by S H E (@anaswara.rajan)](https://www.instagram.com/p/CnwRGiUpf3I/?utm_source=ig_embed&utm_campaign=loading)

ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജന്‍
അവതരിപ്പിച്ചത്. ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായിരുന്നു
മൈക്ക്.
