# തൊണ്ണൂറുകളിലെ എന്റെ വിവാഹ വീഡിയോ!! അനശ്വരയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു..

- Link: https://ml.b4blaze.com/film-news/anaswara-rajan-shared-tamil-movie-pooja-ceremony-video
- Published: 2022-11-14T19:02:55+05:30
- Author: Sreekumar

ബാലതാരമായി സിനിമയില്‍ എത്തിയത് മുതല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര
രാജന്‍. നായികയായും മലയാള സിനിമയില്‍ ശോഭിച്ച താരം ഇപ്പോള്‍ ഇതര ഭാഷാ ചിത്രങ്ങളിലേക്കും
എത്തുകയാണ്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം
പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ പൂജസെറിമണിയുടെ വീഡിയോ
പങ്കുവെച്ച് എത്തിയരിക്കുകയാണ് അനശ്വര. ‘1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം’
എന്ന ക്യാപ്ഷനൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anaswara-rajan-2.
jpg?resize=1280%2C720&ssl=1)

സാരിയില്‍ അതീവ സുന്ദരിയായി സിനിമയുടെ പൂജയ്്ക്ക് എത്തിയ താരത്തിന്റെ ഈ വീഡിയോ ആരാധകരും
ഏറ്റെടുത്തിരിക്കുകയാണ്. തമിഴില്‍ ജി വി പ്രകാശിന്റെ നായികയായി എത്തുകയാണ് നടി. ചിത്രത്തിന്റെ
ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു. നിര്‍മ്മാതാവ് കെ. ബാലചന്ദറിന്റെ പ്രൊഡക്ഷന്‍ ഹൗസായ
കവിതാലയയാണ് ഈ പുതിയ സിനിമ നിര്‍മ്മിക്കുന്നത്. മൈക്ക് എന്ന ചിത്രത്തിലാണ് മലയാളത്തില്‍
അനശ്വര നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമാ ജീവിതത്തില്‍ ഇതുവരേയും
ചെയ്യാത്ത വ്യത്യസ്തമായൊരു വേഷത്തിലാണ് മൈക്ക് എന്ന ചിത്രത്തിലൂടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/anaswara-rajan-2.
jpg?resize=1280%2C720&ssl=1)

അനശ്വര എത്തിയിരുന്നത്. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.
അതിന് മുന്‍പ് അവിയല്‍, സൂപ്പര്‍ശരണ്യ, ആദ്യരാത്രി, മൈസാന്റ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
എന്നിവയാണ് താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത
എന്ന ചിത്രത്തിലൂടെ

>  
> View this post on Instagram
>  
> [A post shared by S H E (@anaswara.rajan)](https://www.instagram.com/reel/Ck70vH5Jy-u/?utm_source=ig_embed&utm_campaign=loading)

മഞ്ജുവാര്യറുടെ മകളായി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജന്‍. ഇപ്പോള്‍
ഇതര ഭാഷാചിത്രങ്ങളിലും നായികയായി എത്തുന്ന പ്രിയ താരത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്
ആരാധകര്‍.
