# ‘തീര്‍ച്ചയായും കാണേണ്ടുന്ന സിനിമ, നിദ്ര പോലെ ചതുരവും പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് കയറി’

- Link: https://ml.b4blaze.com/film-news/ancy-vishnu-fb-post-about-chathuram
- Published: 2023-03-11T15:19:53+05:30
- Author: Gargi

സ്വാസിക പ്രധാന വേഷത്തിലെത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു
കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തീര്‍ച്ചയായും കാണേണ്ടുന്ന സിനിമ, നിദ്ര പോലെ ചതുരവും
പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് കയറിയെന്നാണ് ആന്‍സി വിഷ്ണു മൂവീ ഗ്രൂപ്പില്‍
പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/chathuram-3.jpg?
resize=696%2C364&ssl=1)

Sidharth Bharathan എന്ന സംവിധായകന്റെ ഒരു വലിയ ആരാധികയാണ് ഞാന്‍.
 സിദ്ധാര്‍ത്തിന്റെ
സിനിമയെ സമീപിക്കുന്ന രീതിയിലാണ് വിത്യസ്തത എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിനിമയിലൂടെ
പ്രേക്ഷകനിലേക്ക് convey ചെയ്യുന്ന ആശയങ്ങള്‍, ആ ആശയങ്ങളെ സിനിമയില്‍ കാണിക്കുന്ന രീതി,
പ്രണയവും ലൈംഗികതയും രാഷ്ട്രീയവും പശ്ചാത്തലവും സിനിമയില്‍ കാണിക്കുന്നത് പ്രേക്ഷകനിലേക്ക്
വളെരെ പെട്ടന്ന് communicate ചെയ്യും എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു സ്ത്രീ അവളുടെ
സ്വാര്‍ത്ഥതയിലൂടെയും നിസ്സഹായതയിലൂടെയും സഞ്ചരിക്കുന്നതാണ് ഈ സിനിമ. അവള്‍ മദ്യപിക്കുന്നു.
സെക്‌സ് സംസാരിക്കുന്നു, സെക്‌സ് ന് താല്പര്യം പ്രകടിപ്പിക്കുന്നു. അവള്‍ക്ക് ചുറ്റുമുള്ളവരുടെ
ജീവിതം അവളങ്ങ് തീരുമാനിക്കുന്നു. സിനിമയുടെ തുടക്കത്തില്‍ വെറും യാത്രക്കാരി ആയിരുന്ന
നായിക സിനിമയുടെ അവസാനം Drive ചെയത് മറ്റൊരു ജീവിതം design ചെയ്യുന്നു. സ്വാസികയും 
റോഷനും നല്ല അസ്സലായി കഥാപാത്രത്തെ ട്രീറ്റ് ചെയ്തിട്ടുണ്ട്. ആരെ സ്‌നേഹിക്കണമെന്ന്
ആരോടൊപ്പം കിടക്ക പങ്കിടണമെന്ന് ആരോടൊപ്പം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്ന നായിക.
നിസ്സഹായതയില്‍ കരഞ് മൂക്കൊലിപ്പിച്ച് മൂലക്ക് ഇരിക്കാനോ പായ വിരിക്കാനോ തയ്യാറാവാത്ത
പെണ്ണ് പുതിയ ലോകത്തിന് പ്രതീക്ഷയാണ്. വെല്ലുവിളിയും. അവളോട് കളിക്കുമ്പോള്‍ സൂക്ഷിക്കുക
എന്നൊരു ഉപദേശവും എനിക്ക് സിനിമയില്‍ നിന്ന് കിട്ടി. തീര്‍ച്ചയായും കാണേണ്ടുന്ന സിനിമ,
നിദ്ര പോലെ ചതുരവും പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് കയറി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/ch.jpg?resize=696%
2C783&ssl=1)

സെലേനയെന്ന കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സ്വാസികയെ കൂടാതെ റോഷന്‍ മാത്യു,
അലന്‍സിയര്‍ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ്
എന്നിവരാണ് മറ്റ് താരങ്ങള്‍.
