# ഭാവന സിനിമ നടിയായത് കൊണ്ട് അല്ല സ്ത്രികൾ അവരെ പിന്തുണക്കുന്നത് ആൻസി വിഷ്ണു !!

- Link: https://ml.b4blaze.com/film-news/ancy-vishnu-viral-facebook-post
- Published: 2022-03-23T12:42:09+05:30
- Author: Rahul

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് 
തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ
ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിലേക്ക് : ഭാവന 
സിനിമ നടിയായത് കൊണ്ട് അല്ല ഞാനോ ഞാൻ ഉൾപ്പെടുന്ന കുറച്ച് സ്ത്രീകളോ ഭാവനയെ support
ചെയ്തത്. പണം, പദവി, സിനിമ എല്ലാം രണ്ടാമതാണ്, ആദ്യം മനുഷ്യത്വവും പെണ്ണെന്നതുമാണ്.
സാധാരണകാരിയെങ്കിലും, സിനിമ നടിയെങ്കിലും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് പോകുന്നത് 
ക്രൂരമാണ്, മറ്റ് പെണ്ണുങ്ങൾ പീഡിപ്പിക്കപെടുമ്പോൾ എന്തെ പ്രതികരിച്ചില്ല എന്ന് ചോദിച്ചവർക്കുള്ള
മറുപടിയാണിത് സസൂക്ഷ്മം വായിക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/bhavana-3.jpg?resize
=581%2C723&ssl=1)

ഞാൻ മറ്റ് പെൺ കുട്ടികളുടെ വിഷയങ്ങളിലും സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്… ഭാവന
ഇപ്പോൾ ഇരകളായ ഒട്ടേറെ പെൺകുട്ടികൾക്ക് കരുത്താണ്, ഒരു മാതൃകയാണ് എന്ന് തന്നെയാണ് നമ്മൾ
മനസിലാക്കേണ്ടത്. അവസ്ഥകൾ എല്ലാം ഒരുപോലെയാണ് സാധാരണകാരിയെങ്കിലും സിനിമ നടിയെങ്കിലും.
അത്‌ മനസിലാക്കുക… അന്ന് എന്തെ പ്രതിക്കരിക്കാത്തെ, എന്ന് ചോദിച്ച് ആരും വരണ്ട…. വേണ്ടപ്പോൾ
വേണ്ടതെല്ലാം എഴുതിയിട്ടുണ്ട് പറഞ്ഞിട്ടുണ്ട്. ഭാവനയോടൊപ്പം. എന്തൊക്കെയെങ്കിലും ഒരു
സ്ത്രീയെ ഉപദ്രെവിക്കാൻ ആർക്കാണ് അവകാശം, കുറെ മനുഷ്യരുണ്ട് പീഡനത്തെയും ന്യായികരിക്കുന്നവർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Ancy-Vishnu-.jpg?
resize=1280%2C720&ssl=1)
