# കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ

- Link: https://ml.b4blaze.com/film-news/andriya-jeremiah-about-cinima-industry
- Published: 2020-02-29T16:01:55+05:30
- Author: Rahul

നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക്
കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ
കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തിരുന്നു. ഈ ചിത്രത്തിലൂടെയാണ്
ആന്‍ഡ്രിയ മലയാളത്തിലേക്ക് എത്തുന്നത്. അതിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍
ജോപ്പന്‍, എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്
തമിഴിലെ സിനിമകളിലൂടെയായിരുന്നു. എന്നാല്‍ ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് തനിക്ക്
പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ
അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

ഗായികയായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ
ജെര്‍മിയ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന നടി കൂടിയാണ് ആന്‍ഡ്രിയ.
വെട്രിമാരന്‍ സംവിധാനം ചെയ്ത വട ചെന്നൈ എന്ന ചിത്രത്തിലെ ആന്‍ഡ്രിയ അവതരിപ്പിച്ച ചന്ദ്ര
എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ നിന്ന് ഇപ്പോഴുംമാഞ്ഞിട്ടില്ല. ഇപ്പോഴിതാ സിനിമയില്‍
ചെയ്ത് കിടപ്പറ രംഗങ്ങളില്‍ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/andriya-jeremiah0.
jpg?resize=700%2C1050&ssl=1)

ആന്‍ഡ്രിയയും സ്‌ക്രീനിലെ ഭര്‍ത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉള്‍പ്പെടെ നിരവധി
റൊമാന്റിക് രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഖേദിക്കുന്നുവെന്നാണ് താരം
പറയുന്നത്. കാരണം ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകര്‍ തന്നെ
സമീപിച്ചിരുന്നതായും ആന്‍ഡ്രിയ പറയുന്നു. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍
തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറല്ലെന്നും
നടി പറഞ്ഞു. കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാന്‍ ആഗ്രഹമെന്നും,
മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.
