# ‘ഉമ്മൻ‌ചാണ്ടിസാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ്’ നടൻ അനീഷ്

- Link: https://ml.b4blaze.com/film-news/aneesh-g-menon-fb-post-about-vinayakan
- Published: 2023-07-20T20:02:54+05:30
- Author: Gargi

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ
പ്രതികരിച്ച് നടന്‍ അനീഷ് ജി. മേനോന്‍. വിനായകന്റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നും
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും
അനീഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayakan1.jpg?resize
=726%2C541&ssl=1)

”മിസ്റ്റര്‍ വിനായകന്‍, ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്‍ക്കുന്ന
നടന്മാരാണ്. എന്നുവച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത്
ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ ജന മനസ്സുകളില്‍
നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം.
അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും
കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന
നിലയില്‍ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വച്ചു കൊണ്ടുതന്നെ പറയട്ടെ…താങ്കളുടെ ഈ പരാമര്‍ശം
വളരെ നിര്‍ഭാഗ്യകരമായിപ്പോയി.”-അനീഷ് ജി. മേനോന്‍ കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/aneesh-g-menon.jpg?
resize=509%2C805&ssl=1)

ഫെയ്‌സ്ബുക്ക്് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍
നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്
ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം
ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
