# സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

- Link: https://ml.b4blaze.com/film-news/anhitta-suffered-from-corona-fake-news
- Published: 2020-03-25T15:17:04+05:30
- Author: Rahul

ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. കോറോണയെ പറ്റിയുള്ള
നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വൈറൽ ആകുന്ന ഒരു
വാർത്ത ലോകത്തിലെ ഏറ്റവും മനോഹരമായ പെൺകുട്ടി എന്ന് വിശേഷിപ്പിക്കുന്ന അനഹിതക്ക് കൊറോണ
ബാധിച്ചു എന്ന വാർത്തയാണ്. അനഹിതയുടേത് എന്നും പറഞ്ഞു ഒരു പെൺകുട്ടിയുടെ വീഡിയോയും 
ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

![anhitta photo](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/anhitta-
photo.jpg?resize=720%2C873&ssl=1)

ഇവൾക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്, എല്ലാവരും പ്രാര്ഥിക്കണം, എത്രയും പെട്ടെന്ന് സുഖമാകുവാൻ
എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ വൈറൽ ആയി 
കൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിന്റെ സത്യാവസ്ഥ കുട്ടിയുടെ ‘അമ്മ പറയുകയാണ്. തനറെ മകൾ
സുരക്ഷിതയാണ് അവൾക്ക് യാതൊരു അസുഖവും ഇല്ല എന്നാണ് അനഹിതയുടെ ‘അമ്മ പറയുന്നു.

![anhitta](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/anhitta.jpg?
resize=626%2C640&ssl=1)

അത് തന്റെ മകൾ അല്ല മറ്റേതോ ഒരു കുട്ടിയാണ്, അവൾ ഇവിടെ സുരക്ഷിതയാണ് എന്ന് അനതിഹയുടെ‘
അമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.

![annahiita](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/annahiita.
png?resize=816%2C600&ssl=1)
