# ഏതു രീതിയിലാണ് നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി അനിഖ

- Link: https://ml.b4blaze.com/film-news/anikha-surendran-latest-interview
- Published: 2023-07-03T19:01:20+05:30
- Author: Shilpa

ബാലതാരമായി എത്തി മലയാളി മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ നായികയായി തിളങ്ങുകയാണ്
താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ്
ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ഏവരും ചർച്ച ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-185803-300x244.png?resize=784%2C638&ssl=1)

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ പോലെയാണ് അനിഖയുള്ളത് എന്ന് പലപ്പോഴും കേൾക്കാറുള്ള
ഒരു കാര്യമാണ്. എന്നാൽ ഇത്വെച്ച് പലരും താരത്തെ വിമർശിക്കാറുമുണ്ട്. ഇപ്പോൾ ആ വിമര്ശനങ്ങൾക്കാണ്
താരം മറുപടി നൽകിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-185814-231x300.png?resize=795%2C1032&ssl=1)

‘നയന്‍താരയെ അനുകരിക്കുന്നു എന്നാണു എനിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളിലൊന്ന്. ഏതു രീതിയിലാണ്
നയന്‍താരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയില്‍ അല്‍പം 
സാമ്യം ഉണ്ട് എന്ന് ചിലര്‍ പറയാറുണ്ട്. ബേസ് വോയ്‌സില്‍ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കില്‍
എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാന്‍ കഴിയൂ’,
 എന്നാണ് അനിഖ
ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-03-185829-236x300.png?resize=772%2C981&ssl=1)
