# മാലിദ്വീപില്‍ ഗ്ലാമറസ്സായി അടിച്ചുപൊളിച്ച് അനിഖ!!

- Link: https://ml.b4blaze.com/film-news/anikha-sureshdran-glamourous-photoshoot
- Published: 2023-06-22T19:06:26+05:30
- Author: Anu

ബാല താരമായി മലയാള സിനിമയിലേക്കെത്തി നായികയായി ശ്രദ്ധേമായ താരമാണ് അനിഖ സുരേന്ദ്രന്‍.
സത്യന്‍ അന്തിക്കാട് ചിത്രം”കഥ തുടരുന്നു”എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് ഭാസ്‌കര്‍ ദി റാസ്‌കല്‍, മൈഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങളിലൊക്കെ
ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം
കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയാണ് നടിയുടെ റിലീസിനൊരുങ്ങുന്ന
പുതിയ ചിത്രം.
  ഇപ്പോഴിതാ അനിഖയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവച്ചത്. അനിഖ തന്നെയാണ് മാലിദ്വീപില്‍
നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യ,ശ്രുതി രജനികാന്ത്,
അഞ്ജു കുര്യന്‍, മിര്‍ണ എന്നിവരും അനിഖക്കൊപ്പം മാലിദ്വീപില്‍ എത്തിയിട്ടുണ്ട്.  ഗോവിന്ദ്
പത്മസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ”കാര്‍ത്തി കല്യാണി” എന്ന സിനിമയ്ക്ക് വേണ്ടിയാണ്
താരങ്ങള്‍ മാലിദ്വീപില്‍ എത്തിയത്. ഗ്ലാമറസായിട്ടാണ് ചിത്രങ്ങളില്‍ അനിഖയുള്ളത്. ചിത്രങ്ങള്‍
സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.
