# വെറും 11 ദിവസങ്ങൾ, സകല റെക്കോർഡുകളും തകർത്ത് രൺബീറിന്റെ ‘എ പടം’, ഞെട്ടിച്ച് കള​ക്ഷൻ

- Link: https://ml.b4blaze.com/film-news/animal-box-office-collections
- Published: 2023-12-14T18:21:09+05:30
- Author: Gargi

സകല കളക്ഷൻ റെക്കോർഡുകളും തിരുത്തി രൺബീർ ചിത്രം അനിമൽ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുന്നു.
റിലീസ് ചെയ്തു 11 ദിവസം പിന്നിടുമ്പോൾ ലോകവ്യാപകമായി 737 കോടി രൂപയാണ് അനിമൽ നേടിയിരിക്കുന്നത്.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം ഇന്ത്യയിൽ നിന്ന് 13 കോടി രൂപയാണ് ചിത്രം നേടിയത്.
റിലീസ് ചെയ്തു നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ 425 കോടിയാണ് വേൾഡ് വൈഡ് ഗ്രോസ് കളക്ഷനായി
അനിമലിനു ലഭിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമൽ നേടിയത്.
ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡൽഹിയിലുമുള്ള മൾട്ടിപ്ലക്‌സുകളിൽ ടിക്കറ്റ്
നിരക്ക് ഉയർത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/animal-2-1.jpg?resize
=640%2C360&ssl=1)

3.21 മണിക്കൂർ എന്ന വലിയ ദൈർഘ്യമുള്ള ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിൻറെ
സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക
അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി
ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി
വംഗയാണ്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, 
ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ
ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ
സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ്‘
അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി
2023 ഡിസംബർ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാർത്ത പ്രചാരണം : ടെൻ ഡിഗ്രി
നോർത്ത്.
