# അനിമലില്‍ പ്രതിഫലം മാത്രമല്ല റണ്‍ബീറിന്!! താരത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന തുക

- Link: https://ml.b4blaze.com/film-news/animal-ranbir-kapoor-charged-rs-70-crore
- Published: 2023-12-05T22:42:33+05:30
- Author: Anu

രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രം അനിമല്‍ ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
രണ്‍ബീറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ഡിസംബര്‍
ഒന്നിന് തിയേറ്ററുകളിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിറയെ ചിത്രത്തിന്റെ റിവ്യൂസാണ്
നിറയുന്നത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. വില്ലനായി ബോബി ഡിയോളുാണ് എത്തുന്നത്.
അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിയേറ്ററുകളിലെത്തിയ സിനിമ ആദ്യ ദിവസം കൊണ്ട് തന്നെ 61 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാന്‍, ഗദര്‍ 2 എന്നിവയുടെ റെക്കോഡുകള്‍
അനിമല്‍ തകര്‍ത്തുകഴിഞ്ഞു. ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം
പതിപ്പുകളില്‍ നിന്നായി 11 കോടിയും നേടിക്കഴിഞ്ഞു. രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും
വലിയ ഹിറ്റ് ചിത്രമായി അനിമല്‍ മാറുകയാണ്. 75 കോടി കലക്ഷനുമായി ജവാനാണ് ഒന്നാം സ്ഥാനത്ത്.

ഇപ്പോഴിതാ അനിമലിനായി റണ്‍ബീര്‍ വാങ്ങിയ പ്രതിഫലമാണ് ശ്രദ്ധേയമാകുന്നത്. റണ്‍ബീറിന്റെ
നിലവിലെ പ്രതിഫലം 70 കോടി രൂപയാണ്. എന്നാല്‍ അനിമലില്‍ പ്രതിഫലം മാത്രമല്ല റണ്‍ബീറിന്
ലഭിക്കുന്നത്, ഒപ്പം ലാഭവിഹിതവും കൂടിയാണ്. അനിമലിനായി പ്രതിഫലം 35 കോടിയായി കുറച്ചതായി
റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ രശ്മികയുടെ പ്രതിഫലം ഏഴ് കോടിയാണ്. അനില്‍ കപൂറിന്റേത്
രണ്ട് കോടി രൂപയും വില്ലനായി തിളങ്ങിയ ബോബി ഡിയോളിന്റെ പ്രതിഫലം നാല് കോടിയുമാണ്.
  
അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി. അനിമല്‍
സന്ദീപിന്റെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചത് അമിത് റോയ്
ആണ്. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. ബോബി ഡിയോളിനു പുറമേ ത്രിപ്തി
ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് എന്നിവരാണ് മറ്റ് പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
