# ഇന്ത്യയാകെ തരം​ഗമായ സംവിധായകൻ, ഒപ്പം ബോളിവുഡിന്റെ സൂപ്പർ താരവും നായികയായി നാഷണൽ ക്രഷും; അനിമൽ നാളെ എത്തും

- Link: https://ml.b4blaze.com/film-news/animal-releasing-on-tomorrow
- Published: 2023-11-30T23:19:53+05:30
- Author: Gargi

ബോളിവുഡ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അനിമൽ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും.
രൺബീർ കപൂർ നായകനാകുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള
പരസ്യപ്രചാരണങ്ങളാണ് നടത്തിയത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ
സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിൻറെ സംവിധായകൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന
ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ 
രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ,
തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/Ranbir-Kapoor-Animal-
Pre-Teaser-of-the-actors-film-will-be-released-tomorrow.jpg-bbb.jpg?resize=1000%
2C681&ssl=1)

അമിത് റോയ് ചായാഗ്രഹകണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി
വംഗയാണ്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, 
ഹർഷവർദ്ധൻ,രാമേശ്വർ,ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ
ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ
സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ്‘
അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി
2023 ഡിസംബർ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
