# അഞ്ജലി മേനോന്റെ ‘ബാക്ക് സ്റ്റേജ്’; നായികമാരായി റിമ കല്ലിങ്കലും പദ്മ പ്രിയയും

- Link: https://ml.b4blaze.com/film-news/anjali-menon-new-film
- Published: 2022-10-31T14:57:03+05:30
- Author: Ajay

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ബാക്ക് സ്റ്റേജ്’. ചിത്രത്തിൽ കേന്ദ്ര
കഥാപാത്രങ്ങളായി എത്തുന്നത് റിമ കല്ലിങ്കലും പദ്മ പ്രിയയുമാണ്. സിനിമയുടെ ചിത്രീകരണം
പൂർത്തിയായി. ബാക്ക് സ്റ്റേജ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് ആറ് ദിവസം
കൊണ്ടാണ്. നാടക പശ്ചാത്തലത്തിൽ രണ്ട് സ്ത്രീകളുടെ കഥയാണ് ബാക്ക് സ്റ്റേജ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/anjali-4.jpg?resize
=1280%2C720&ssl=1)

അതേ സമയം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമൺ’ സോണി ലിവിൽ ഉടൻ റിലീസ് ചെയ്യും .
നിത്യ മേനോനും പാർവതി തിരുവോത്തും സയനോരയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ആറ്
ഗർഭിണികളുടെ കഥയാണ് വണ്ടർ വുമൺ. സിനിമയിൽ നദിയ മൊയ്തുവും പദ്മ പ്രിയയും അർച്ചന പദ്മിനിയും
പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.വണ്ടർ വുമണിൽ പുരുഷ താരങ്ങൾ ആരും അഭിനയിക്കുന്നില്ല 
എന്ന പ്രത്യേകതയും ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/anjaliiii.jpg?resize
=1280%2C720&ssl=1)

ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് വണ്ടർ വുമൺ. 12 ദിവസം കൊണ്ടാണ്
വണ്ടർ വുമണിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നു
ചിത്രത്തിന്റെ ഷൂട്ടിംഗ്. തികച്ചും സ്ത്രീ കേന്ദ്രീകൃതമായ സിനിമയിൽ മുൻ കാലത്തെ പ്രസവ
രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോൾ ഉണ്ടാവുന്ന മാറ്റവും ക്ാഴ്ച്ചപ്പാടുകളുമാണ്
പറയുന്നത്. സിങ്ക് സൗണ്ടിൽ ചിത്രീകരിച്ച സിനിമയിൽ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ്
ഭാഷകളിൽ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്
